വിവാദ ഫാക്സ്: സ്പീക്കര്‍ക്കെതിരായ കേസ് തള്ളി
തിരുവനന്തപുരം: വിവാദ ഫാക്സ് സന്ദേശവുമായി ബന്ധപ്പെട്ട് സ്പീക്കര്‍ വക്കംപുരുഷോത്തമനെതിരേ കോടതി അലക്ഷ്യക്കേസിന് ഹൈക്കോടിതിയോട് ശിപാര്‍ശ ചെയ്യണമ്െ ആവശ്യപ്പെട്ട് ജോ മോന്‍ പുത്തന്‍പുരയ്ക്കല്‍ സമര്‍പ്പിച്ച കേസ് കോടതി തള്ളി.
സ്വകാര്യവ്യക്തിക്ക് കോടതി അലക്ഷ്യത്തിന് കീഴ് കോടതിയില്‍ കേസ് ഫയല്‍ ചെയ്ത് ഹൈക്കോടതിയോട് ശിപാര്‍ശ ആവശ്യപ്പെടാന്‍ അധികാരമില്ലെന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഓം ക്ലാസ് മജിസ്ട്രേറ്റ് നികന്സ്‍ എം.ജോസഫ് വിധിയില്‍ വ്യക്തമാക്കി.
കഴിഞ്ഞ 18ന് കോടതി കേസില്‍ വിശദമായ വാദം കേട്ടശേഷം വിധി പറയാനായി മാറ്റിവയ്ക്കുകയായിരുന്നു.












Click it and Unblock the Notifications