Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ് പുലികള്‍ ചര്‍ച്ച ബഹിഷ്കരണം അവസാനിപ്പിയ്ക്കുന്നു

കൊളംബൊ: സമാധാന ചര്‍ച്ചകള്‍ വീണ്ടും തുടങ്ങാന്‍ ശ്രീലങ്കയിലെ തമിഴ് പുലികള്‍ തയ്യാറാവുന്നു. കഴിഞ്ഞ എട്ട് മാസമായി തമിഴ് പുലികളുടെ ബഹിഷ്കരണത്തെ തുടര്‍ന്ന് ചര്‍ച്ചകള്‍ നിറുത്തി വച്ചിരിയ്ക്കുകയായിരുന്നു.

ചര്‍ച്ച നടത്താനുള്ള ചില നിബന്ധനകളും മറ്റും പുലി നേതാക്കള്‍ ഒക്ടോബര്‍ 31 വെള്ളിയാഴ്ച ഇടനിലക്കാരായ നോര്‍വെയുടെ അമ്പാസഡര്‍ ഹാന്‍സ് ബ്രാറ്റ്സ്കര്‍ക്ക് കൈമാറിയിരുന്നു. അത് അദ്ദേഹം ശ്രീലങ്കയുടെ പ്രതിനിധി പെരെസിനെ ഏല്‍പ്പിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ക്ക് അവസരം ഒരുക്കാനായി ശ്രീലങ്കാ സര്‍ക്കാരിനോട് നിര്‍ദ്ദേശിയ്ക്കാനും തമിഴ് പുലികള്‍ നോര്‍വെയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അധികാരം പങ്കിടാനുള്ള നിര്‍ദ്ദേശമാണ് തമിഴ് പുലികള്‍ മുന്നോട്ട് വച്ചിരിയ്ക്കുന്നത്. അത് തമിഴ് വിമോചന പുലികള്‍ തന്നെ നവംബര്‍ ഒന്നിന് പരസ്യപ്പെടുത്തി. എല്‍ ടി ടി ഇ യുടെ രാഷ്ട്രീയ വിഭാഗം നേതാവ് എസ്. പി. തമിള്‍ ശെല്‍വനാണ് ഇത് കിളിനൊച്ചിയില്‍ അറിയിച്ചത്.

ഇടക്കാല സ്വയംഭരണ സംവിധാനം വടക്കന്‍ ശ്രീലങ്കയില്‍ ഉണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും തമിഴ് ശെല്‍വന്‍ പറഞ്ഞു. അവസാന ചര്‍ച്ചകള്‍ നടന്നത് ജപ്പാനിലെ ഹാകോണിനായിരുന്നു. 2003 മാര്‍ച്ചിലാണ് ഇത് നടന്നത്.

പുലികളുടെ നിയന്ത്രണത്തിലുള്ള കിള്ളിനോച്ചിയില്‍ എല്‍.ടി.ടി.ഇ.യുടെ രാഷ്ട്രീയ വിഭാഗം നേതാവ് എസ്.പി. തമിഴ്സെല്‍വന്‍ തന്നെയാണ് നോര്‍വെ അധികൃതര്‍ക്ക് പുതിയ പദ്ധതി രേഖ കൈമാറിയത്. പുലികളുടെ വക്താവ് ദയ മാസ്ററാണ് ഇത് അറിയിച്ചത്.

ശ്രീലങ്കാ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ഇപ്പോള്‍ വാഷിങ്ടനിലാണ്. യു.എസ്. പ്രസിഡന്റ് ജോര്‍ജ് ബുഷുമായി ചര്‍ച്ച നടത്താനായി അദ്ദേഹം ഒക്ടൊബര്‍ 31 വെള്ളിയാഴ്ചയാണ് പോയത്. തമിഴ് പുലികളുടെ നിര്‍ദ്ദേശങ്ങളെക്കുറിച്ച് പ്രധാനമന്ത്രി റനില്‍ വിക്രമസിന്‍ഗെയെ ഉടനെ ധരിപ്പിയ്ക്കുമെന്ന്ു അധികൃതര്‍ പറഞ്ഞു.

സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ നിരസിക്കുകയല്ലാതെ, പുലികള്‍ ഇതുവരെ നിര്‍ദേശങ്ങള്‍ എഴുതി നല്കിയിട്ടില്ല. അതുകൊണ്ട് തന്നെ ആദ്യമായി പുലികള്‍ എഴുതി നല്‍കിയ ഈ നിര്‍ദ്ദേശങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+