മാവോയിസ്റ് പാര്‍ട്ടി ഭീഷണി: യുഎസ്
വാഷിംഗ്ടണ്‍: നേപ്പാളിലെ മാവോയിസ്റ് കമ്മ്യൂണിസ്റ് പാര്‍ട്ടി യുഎസിന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് യുഎസ് ആഭ്യന്തര ഡെപ്യൂട്ടി സെക്രട്ടറി. മാവോയിസ്റ് കമ്മ്യൂണിസ്റ് പാര്‍ട്ടിയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി അവരുടെ സ്വത്തുക്കള്‍ മരവിപ്പിയ്ക്കാനും തീരുമാനിച്ചതായി ആഭ്യന്തര ഡെപ്യൂട്ടി സെക്രട്ടറി റിച്ചാര്‍ഡ് ആര്‍മിറ്റേജ് പറഞ്ഞു.
മാവോയിസ്റ് കമ്മ്യൂണിസ്റ് പാര്‍ട്ടി യുഎസിന്റെ ആഭ്യന്തരസുരക്ഷയ്ക്കും വിദേശ നയത്തിനും സാമ്പത്തിക ഘടനയ്ക്കും എല്ലാം ഭീഷണിയാണ്. അവരുടെ തീവ്രവാദം തീര്‍ച്ചയായും അപകടകരമാണ്. - റിച്ചാര്‍ഡ് ആര്‍മിറ്റേജ് പറഞ്ഞു.
നേപ്പാളിലെ മറ്റ് തീവ്രവാദ പാര്‍ട്ടികളായ യുണൈറ്റഡ് റവലൂഷനറി പീപ്പിള്‍സ് കൗണ്‍സില്‍, പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഓഫ് നേപ്പാള്‍, സിപിഎന്‍(എം) എന്നിവയ്ക്കും ഉപരോധം ഏര്‍പ്പെടുത്തിയതായി ആര്‍മിറ്റേജ് പ്രഖ്യാപിച്ചു.
മാവോയിസ്റുകളുടെ സ്വത്ത് മരവിപ്പിയ്ക്കാനുള്ള തീരുമാനം ഒക്ടോബര്‍ 23ന് എടുത്തിരുന്നെങ്കിലും യുഎസ് അത് രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. തീരുമാനം പുറത്തായാല്‍ യുഎസിലും മറ്റുമുള്ള സ്വത്തുക്കള്‍ അവര്‍ മറ്റാര്‍ക്കെങ്കിലും കൈമാറാന്‍ ശ്രമിയ്ക്കുന്നത് തടയുന്നതിന് വേണ്ടിയായിരുന്നു ഇത്.












Click it and Unblock the Notifications