പശ്ചിമ ബംഗാളില്‍ വിപ്രോ ഓഫീസ്
ബാംഗ്ലൂര്‍: വിപ്രോയുടെ പുതിയ ഡെവലപ്മെന്റ് സെന്റര്‍ ഫിബ്രവരി ഒന്നിന് കൊല്‍ക്കത്തയില്‍ പ്രവര്‍ത്തനം ആരംഭിക്കും.
കൊല്‍ക്കത്തയില്‍ 12.5 ഏക്കര്‍ ഭൂമി വിപ്ര ഏറ്റെടുത്തിട്ടുണ്ടെന്നും ഏഴ് ഏക്കര്‍ കൂടി ഏറ്റെടുക്കുമെന്നും പശ്ചിമബംഗാള്‍ വിവരസാങ്കേതികവിദ്യാമന്ത്രി മാനവേന്ദ്ര മുഖര്‍ജി പറഞ്ഞു. ഫിബ്രവരി ഒന്നോടെ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി തന്നെ അറിയിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. 2500 ജീവനക്കാരെയാണ് പുതിയ സെന്ററില്‍ റിക്രൂട്ട് ചെയ്യുന്നത്.
ജിഇ കാപ്പിറ്റല്‍ കൊല്‍ക്കത്തയില്‍ കോള്‍ സെന്റര്‍ തുടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കൊല്‍ക്കത്തയില്‍ സ്വകാര്യപങ്കാളിത്തത്തോടെ രണ്ട് സോഫ്റ്റ്വേര്‍ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications