കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂര്‍ ഐടി മേള തുടങ്ങി

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: ബാംഗ്ലൂരിലെ ഐടി മേളയായ ഐടി ഡോട്ട് കോം നവമ്പര്‍ ഒന്ന് ശനിയാഴ്ച ആരംഭിച്ചു. കര്‍ണ്ണാടക ഗവര്‍ണ്ണര്‍ ടി.എന്‍. ചതുര്‍വേദിയാണ് മേള ഉദ്ഘാടനം ചെയ്തത്.

ഹാര്‍ഡ്വെയര്‍ മേഖലയിലെ വികസനത്തിനായി കര്‍ണ്ണാടകം സമഗ്രപദ്ധതി ഉടന്‍ ആരംഭിയ്ക്കുമെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി എസ്. എം. കൃഷ്ണ പറഞ്ഞു. നഗരത്തില്‍ ഹാര്‍ഡ് വെയര്‍ ടെക്നോളജി പാര്‍ക്ക് സ്ഥാപിയ്ക്കാനുള്ള ശ്രമത്തിലാണ്. ഹാര്‍ഡ് വെയര്‍ മേഖലയില്‍ അഞ്ചു ലക്ഷം പേര്‍ക്ക് തൊഴിലവസരം നല്കുകയെന്നതാണ് ലക്ഷ്യം.

വിദേശത്തെ 50 കമ്പനികള്‍ ഉള്‍പ്പെടെ 285 കമ്പനികളാണ് ഐടി മേളയില്‍ പങ്കെടുക്കുന്നത്. നവമ്പര്‍ അഞ്ചുവരെ നീളുന്ന സമ്മേളനം കാണാന്‍ രണ്ടു ലക്ഷം പേര്‍ എത്തുമെന്ന് കരുതുന്നു. ഐടി, ബയോടെക്നോളജി മേഖലയില്‍ വന്‍മുതല്‍ മുടക്ക്ആകര്‍ഷിയ്ക്കാനാണ് ശ്രമമെന്നും കൃഷ്ണ പറഞ്ഞു.

ബാംഗ്ലൂര്‍ പാലസ് ഗ്രൗണ്ടിലാണ് ഐടി മേള നടക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X