Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്തില്‍ വീണ്ടും വര്‍ഗ്ഗീയ കലാപം

അഹമ്മദാബാദ്: ഗുജറാത്തില്‍ വീണ്ടും പൊട്ടിപ്പുറപ്പെട്ട ഹിന്ദു-മുസ്ലിം വര്‍ഗ്ഗീയ ലഹളയില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരിക്കേറ്റു.

നവമ്പര്‍ രണ്ട് തിങ്കളാഴ്ച രാവിലെ അഹമ്മദാബാദില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള വിരംഗം പട്ടണത്തിലാണ് വര്‍ഗ്ഗീയ ലഹള ഉണ്ടായത്. ഇതേ തുടര്‍ന്ന് ഈ പട്ടണത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഒരു പ്രാദേശിക ക്രിക്കറ്റ് മത്സരത്തെ തുടര്‍ന്നാണ് വര്‍ഗ്ഗീയ ലഹള ഉണ്ടായത്. ചന്ദ്ഫാദി, ഷെയ്ഖ്വാദ് മേഖലകളിലെ മൂന്ന് കടകള്‍ അക്രമികള്‍ കത്തിച്ചു. അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് 20 റൗണ്ട് വെടിവച്ചു.

ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാണെന്ന് അഹമ്മദാബാദ് റേഞ്ച് ഡിഐജി എ.കെ. ശര്‍മ്മ പറഞ്ഞു. ചിലയിടങ്ങളില്‍ കല്ലേറുണ്ടായതായും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+