Get Updates
Get notified of breaking news, exclusive insights, and must-see stories!

ബദലിന്റെ നേതാവാരെന്ന് പറയണം: ആന്റണി

തിരുവനന്തപുരം: തന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ പുറത്താക്കാന്‍ ശ്രമിക്കുന്ന സിപിഎം ബദലിന്റെ നേതാവാരാണെന്ന് പറയണമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി ആവശ്യപ്പെട്ടു.

കൊട്ടാരവിപ്ലവത്തിലൂടെ ചാക്കിട്ട്പിടുത്തം നടത്തി ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഈ ബദലിന്റെ നേതാവാരാണെന്നും ഏതെല്ലാ പാര്‍ട്ടികളാണ് അതിലുണ്ടാവുകയെന്നും അതിന്റെ പരിപാടിയെന്താണെന്നും വെളിപ്പെടുത്താന്‍ സിപിഎം തയ്യാറാവണം. അത് പുറത്തുപറഞ്ഞാല്‍ വഴി നടക്കാന്‍ പറ്റാത്ത അവസ്ഥയിലാകും സിപിഎം.

ദില്ലിയില്‍ നിന്ന് തിരിച്ചെത്തിയതിന് ശേഷം വിമാനത്താവളത്തില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിയമസഭയെ നേരിടാന്‍ സര്‍ക്കാരിന് ഭയമില്ല. ആറ് മാസത്തിനകം നിയമസഭ ചേര്‍ന്നേ പറ്റൂ. നേരത്തെ സഭ വിളിക്കണമെന്നുള്ളവര്‍ 71 എംഎല്‍എമാരുടെ ലിസ്റുമായി ഗവര്‍ണറെ സമീപിക്കണം. അപ്പോള്‍ അദ്ദേഹം നടപടിയെടുക്കും.

സിപിഎം എത്ര ശ്രമിച്ചാലും കോണ്‍ഗ്രസില്‍ ഒരു പിളര്‍പ്പുണ്ടാക്കാന്‍ സാധ്യമല്ല. 40 എംഎല്‍എമാരുള്ള സിപിഎം 31 പേരെ ചാക്കിട്ടുപിടിച്ച് മന്ത്രിസഭയെ വീഴ്ത്താനാണ് ശ്രമിക്കുന്നത്. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തും മറ്റുമാണ് സിപിഎം ഇതിന് ശ്രമിക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+