ദില്ലിയില്‍ മലയാളി നഴ്സുമാരുടെ സംഘടന
ദില്ലി: ദില്ലിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സുമാരുടെ അസോസിയേഷന്‍ ഒരു മാസത്തിനുള്ളില്‍ നിലവില്‍ വരും. നഴ്സുമാരുടെ വിവിധ പ്രശ്നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനായാണ് അസോസിയേഷന് രൂപം നല്‍കുന്നതെന്ന് ഉഷ കൃഷ്ണകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ദില്ലിയിലെ ആശുപത്രികളിലെ നഴ്സുമാരില്‍ ഭൂരിഭാഗവും മലയാളികളാണെന്ന് ഉഷ കൃഷ്കുമാര്‍ ചൂണ്ടിക്കാട്ടി. ഇവരില്‍ പലര്‍ക്കും മതിയായ വേതനം കിട്ടുന്നില്ല. അധികസമയം ജോലി ചെയ്യേണ്ടിയും വരുന്നു. ഇവരുടെ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അസോസിയേഷന്‍ ശ്രമിക്കും.
ചാരിറ്റബിള്‍ സൊസൈറ്റിയായാണ് അസോസിയേഷന്‍ പ്രവര്‍ത്തിക്കുക. കേരള മുഖ്യമന്ത്രിയാണ് അസോസിയേഷന്റെ രക്ഷാധികാരി. നഴ്സുമാര്‍ക്ക് വിദേശത്ത് ജോലി തേടിപോവുന്നതിന് അസോസിയേഷന്‍ സൗകര്യമൊരുക്കും.
മുഖ്യമന്ത്രി എ.കെ. ആന്റണി , ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിത് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഉഷ കൃഷ്ണകുമാര്‍ അറിയിച്ചു.












Click it and Unblock the Notifications