മാണി കരുണാകരനെ കണ്ടു
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം നേതാവും റവന്യൂമന്ത്രിയുമായ കെ.എം. മാണി കെ. കരുണാകരനെ കണ്ട് നവമ്പര്‍ രണ്ട് ഞായറാഴ്ച ചര്‍ച്ച നടത്തി. തിരുവനന്തപുരത്തെ കരുണാകരന്റെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.
തിരുവല്ല ഉപതെരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പ് സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കാനാണ് മാണി കരുണാകരനെ കാണാന്‍ എത്തിയതെന്നറിയുന്നു. ചര്‍ച്ച അരമണിക്കൂര്‍ നീണ്ടു നിന്നു.
യുഡിഎഫിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ച നടന്നുവെന്ന് കരുണാകരന്‍ പിന്നീട് വാര്‍ത്താലേഖകരോട് പറഞ്ഞു.












Click it and Unblock the Notifications