വിസിയും അധ്യാപകരും ശീതസമരത്തില്‍
കോട്ടയം: എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസും ആള്‍ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷനും (എകെപിടിസിഎ) തമ്മിലുള്ള ശീതസമരം തുടരുന്നു.
സിന്റിക്കേറ്റിനെ അറിയിക്കാതെ വൈസ് ചാന്‍സലറും രജിസ്ട്രാറും ഗള്‍ഫ് രാജ്യങ്ങളിലെ സെന്ററുകളിലെ സംവിധാനങ്ങള്‍ വിപുലീകരിച്ചുവെന്ന് ആരോപിച്ച് എകെപിസിടിഎ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
എംജി സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളില്‍ ചില ശക്തികള്‍ ഇടപെടുന്നുവെന്ന എകെപിടിസിഎയുടെ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് പറഞ്ഞു.
വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് മുന്‍ ഇടതുമുന്നണി സര്‍ക്കാര്‍ തന്റെ പേര് പരിഗണിച്ചപ്പോള്‍ തന്നെ എകെപിടിസിഎ താന്‍ എല്‍ഡിഎഫിനെ പിന്തുണക്കുന്നയാളല്ലെന്ന് ആരോപിച്ച് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തനിക്കെതിരായ നീക്കം അസോസിയേഷന്‍ അന്ന് തുടങ്ങിയതാണ്.
വൈസ് ചാന്‍സലറായതിന് ശേഷം താന്‍ ഒരു തരത്തിലുള്ള രാഷ്ട്രീയത്തിലും പ്രവേശിച്ചിട്ടില്ലെന്ന് സിറിയക് തോസ് പറഞ്ഞു.












Click it and Unblock the Notifications