ബുഷിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമം
സൗത്തവന്‍ (മിസിസിപ്പി): യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് പ്രസംഗിക്കുകയായിരുന്ന കെട്ടിടത്തിന് നേരെ ഒരു സ്ത്രീ കാര്‍ ഇടിച്ചുകയറ്റി. ബെറ്റിന മിക്സന്‍ എന്ന പേരുള്ള 29 കാരി ബുഷിനെ കൊലപ്പെടുത്താന്‍ ശ്രമിയ്ക്കുകയായിരുന്നുവെന്ന് പറയുന്നു. അതേ സമയം ഇവര്‍ക്ക് ഇസ്ലാമിക തീവ്രവാദപ്രസ്ഥാനങ്ങളുമായി ബന്ധമൊന്നുമില്ല.
പ്രസംഗം കഴിഞ്ഞ് തന്റെ വാഹനത്തില്‍ ബുഷ് പോവാനൊരുങ്ങി നില്‍ക്കുമ്പോഴാണ് സംഭവമുണ്ടായത്. വാഹനം ഇടിച്ചുകയറ്റിയ ഭാഗത്തു നിന്നും 75 അടി അകലെയായിരുന്നു ബുഷ്.
കാറില്‍ ഒരു സ്ത്രീയും മൂന്ന് കുട്ടികളാണുമുണ്ടായിരുന്നത്. സ്ത്രീയാണ് കാറോടിച്ചിരുന്നത്. വ്യക്തിപരമായ പ്രശ്നങ്ങള്‍ മൂലം മാനസികമായി തകര്‍ന്ന സ്ഥിതിയിലാണ് അവര്‍ ഇത്തരമൊരു കൃത്യം ചെയ്തതെന്നും ബുഷിനെതിരായ അക്രമശ്രമം ആയിരുന്നില്ല അതെന്നും അധികൃതര്‍ പറയുന്നു.
കാര്‍ ബോംബ് ആക്രമണമാണെന്ന് തെറ്റിദ്ധരിച്ച് ആളുകള്‍ സംഭവസ്ഥലത്തു നിന്നും ചിതറിയോടി. സ്ത്രീയെ പൊലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications