കാലിഫോര്‍ണിയയിലെ തീയണഞ്ഞു
ലോസ് ഏഞ്ചല്‍സ്: ഫയര്‍ഫോഴ്സുകാര്‍ തോറ്റിടത്ത് പ്രകൃതി വിജയിച്ചു. തുടര്‍ച്ചയായ മഞ്ഞും മഴയും മൂലം ദിവസങ്ങളോളം സംഹാരതാണ്ഡവമാടിയ കാലിഫോര്‍ണിയയിലെ കാട്ടുതീ അണഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പടര്‍ന്ന കാട്ടുതീയില്‍ ഏകദേശം 7.5 ലക്ഷം ഏക്കര്‍ കാട് കത്തിനശിച്ചു. 3,400 വീടുകള്‍ കത്തിച്ചാമ്പലായി. 20 ഓളം പേര്‍ മരിയ്ക്കുകയും അരലക്ഷത്തിലധികം പേര്‍ വഴിയാധാരമാവുകയും ചെയ്തു.
കാലിഫോര്‍ണിയയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കാട്ടുതീയായിരുന്നു ഈ വര്‍ഷത്തേത്. കാട്ടുതീ ജനവാസകേന്ദ്രങ്ങളെ സമീപിച്ചുകൊണ്ടിരിയ്ക്കുന്നതിനിടയിലാണ് മഞ്ഞുവീഴ്ചയും മഴയും ചേര്‍ന്ന് കാട്ടുതീ അണച്ചത്.












Click it and Unblock the Notifications