കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാഗ്ദാദില്‍ യുഎസ് സൈനികന്‍ മരിച്ചു

  • By Staff
Google Oneindia Malayalam News

ബാഗ്ദാദ്: നവംബര്‍ രണ്ട് ഞായറാഴ്ച ബാഗ്ദാദില്‍ യുഎസ് സൈന്യത്തിന് നേരെയുണ്ടായ രണ്ട് ആക്രമണങ്ങളിലായി രണ്ട് പേര്‍ മരിച്ചു.

റോഡില്‍ വച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് ഒരു യുഎസ് സൈനികന്‍ കൊല്ലപ്പെട്ടു. ഒരു യുഎസ്ഹെലികോപ്റ്ററിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു.

ഞായറാഴ്ച രാവിലെ സൈനികന്‍ സഞ്ചരിച്ചിരുന്ന വാഹനം ബോംബിന് മുകളില്‍ കയറിയപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സൈനികന്‍ അവിടെ വച്ചാണ് മരിച്ചത്. ഇതോടെ ഇറാഖ് യുദ്ധത്തെ തുടര്‍ന്ന് മരിക്കുന്ന യുഎസ് സൈനികരുടെ എണ്ണം കുറഞ്ഞത് 123 ആയി.

ഞായറാഴ്ച യുഎസ് ചിനൂക് ഹെലികോപ്റ്റര്‍ അജ്ഞാതര്‍ വെടിവച്ചിട്ടതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചതായി യുഎസ് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. വിമാനത്തില്‍ 35 യാത്രക്കാര്‍ ഉണ്ടായിരുന്നു. 20 പേര്‍ക്ക് പരിക്കേറ്റു. ആക്രമത്തിനിരയായത് യുഎസ് സൈനികരാണോ നാട്ടുകാരാണോ എന്ന് അറിവായിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X