കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5 പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂടി വില്‍ക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂടി വില്‍ക്കാന്‍ പൊതുമേഖലാസ്ഥാപന പരിഷ്കരണ സമിതി സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.

കേരള സോപ്സ് ആന്റ് ഓയില്‍സ്, ട്രിവാന്‍ട്രം സ്പിന്നിംഗ് മില്‍സ്, കേരള സ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (വൈറ്റമിന്‍ എ പ്ലാന്റ്), കേരള സെറാമിക്സ് ലിമിറ്റഡ് ഒഫ് കുണ്ടറ, സിതാറാം ടെക്സ്റൈല്‍സ് (സംസ്കരണ യൂണിറ്റ്) എന്നിവയാണ് രണ്ടാം ഘട്ടത്തില്‍ വില്‍ക്കാന്‍ ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ളത്. ശുപാര്‍ശക്ക് മുഖ്യമന്ത്രി അംഗീകാരം നല്‍കിയാല്‍ വില്പന സംബന്ധിച്ച് സര്‍ക്കാര്‍ പരസ്യം നല്‍കും.

ആദ്യഘട്ടത്തില്‍ വില്പനക്ക് വച്ചിട്ടുള്ള കേരള സ്റേറ്റ് ഡിറ്റര്‍ജന്റ്സ് ആന്റ് കെമിക്കല്‍സ്, കെല്‍ട്രോണ്‍ കൗണ്ടേഴ്സ്, കേരള സ്റേറ്റ് സലിസൈലേറ്റസ് ആന്റ് കെമിക്കല്‍സ്, ആസ്ട്രല്‍ വാച്ചസ്, ട്രാവന്‍കോര്‍ പ്ലൈവുഡ് ഇന്റസ്ട്രീസ് എന്നിവ ഏറ്റെടുക്കാന്‍ താത്പര്യമുള്ള കമ്പനികള്‍ ഈ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ഇതുവരെ മൂന്ന് പേര്‍ മാത്രമാണ് ഇവ ഏറ്റെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. ആലുക്കാസ് ഗ്രൂപ്പ് ഒഫ് എക്സ്പോര്‍ട്ടേഴ്സ് ആന്റ് ജ്വല്ലേഴ്സ് അഞ്ച് യൂണിറ്റുകളിലും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

സി. സി. തമ്പി നാല് സ്ഥാപനങ്ങളില്‍ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടുണ്ട്. ടി. കെ. ഗോപിനാഥന്‍ ആണ് മറ്റൊരാള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X