Get Updates
Get notified of breaking news, exclusive insights, and must-see stories!

ദലേര്‍ മെഹ്ന്തിയെ പൊലീസ് തിരയുന്നു

പാട്യാല: ചോദ്യം ചെയ്യുന്നതിനായി പൊലീസിന് മുന്നില്‍ കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഹാജരാവാതിരുന്ന പോപ് ഗായകന്‍ ദലേര്‍ മെഹ്ന്തിയെ തേടി ദില്ലിയിലെ ചില സ്ഥലങ്ങളില്‍ നവംബര്‍ മൂന്ന് തിങ്കളാഴ്ച പൊലീസ് തിരച്ചില്‍ നടത്തി.

തിരച്ചില്‍ നടത്തിയ സ്ഥലങ്ങളില്‍ മെഹ്ന്തിയെ കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു. മെഹന്തിയുടെ ദില്ലിയിലെ രണ്ട് ഫാം ഹൗസുകളിലും ഓഫീസിലും വീട്ടിലുമാണ് തിരച്ചില്‍ നടത്തിയത്.

അതിനിടെ മെഹ്ന്തിയുടെ ഇടക്കാല ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തിങ്കളാഴ്ച തള്ളി. പാട്യാലയിലെ ഒരു കോടതിയില്‍ മെഹ്ന്തി നല്‍കിയ ജാമ്യാപേക്ഷ ചൊവാഴ്ച പരിഗണിക്കും.

മെഹ്ന്തി സ്ഥിരജാമ്യത്തിനായി പാട്യാലയിലെ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് ഇടക്കാല ജാമ്യത്തിനുള്ള അപേക്ഷ തള്ളിയത്. മെഹ്ന്തി അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്ന് പഞ്ചാബ് പൊലീസ് കോടതിയെ അറിയിച്ചു.

മെഹ്ന്തി സന്ദര്‍ശിക്കാവുന്ന സ്ഥലങ്ങളില്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച മെഹ്ന്തിയെ ഏഴ് മണിക്കൂര്‍ നേരവും ചൊവാഴ്ച നാല് മണിക്കൂര്‍ നേരവും ചോദ്യം ചെയ്തിരുന്നു. സംഗീതപരിപാടികളുടെ മറവില്‍ അനധികൃതമായി ആളുകളെ വിദേശത്തേയ്ക്ക് കടത്താന്‍ ശ്രമിച്ചു എന്നതാണ് മെഹ്ന്തിക്കെതിരായ കേസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+