കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തണ്ടൂരി കേസ്: ശര്‍മ്മ കുറ്റക്കാരന്‍

  • By Staff
Google Oneindia Malayalam News

ദില്ലി: ഭാര്യയെ കൊന്ന് തണ്ടൂരി അടുപ്പിലിട്ട് ചുട്ട കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുശീല്‍ ശര്‍മ്മ കുറ്റക്കാരനെന്ന് ദില്ലി കോടതി വിധിച്ചു. ഭാര്യ നൈനാ സാഹ്നിയെ 1995 ജൂലൈ രണ്ടാം തീയതിയാണ് ശര്‍മ്മ കൊന്നത്.

ആരും അറിയാതിരിയ്ക്കാനായി മൃതദേഹം റസ്ററന്റിലെ തണ്ടൂരി അടുപ്പിലിട്ട് ചുടുകയായിരുന്നു. റസ്ററന്റിലെ മാനേജരായ കേശവ് കുമാറും കുറ്റക്കാരനാണെന്ന് അഡിഷണല്‍ സെഷന്‍സ് ജഡ്ജി ജി പി തര്‍ണേജ അഭിപ്രായപ്പെട്ടു. കൊല രഹസ്യമായി തീര്‍ക്കാനായി ശര്‍മയുമായി ഒത്തു ചേര്‍ന്ന് മൃദേഹം റസ്ററന്റിലെ തണ്ടൂരി അടുപ്പിലിട്ട് ചുടാന്‍ സഹായിച്ചതാണ് കേശവിന്റെ കുറ്റം.

ദില്ലിയുടെ ഹൃദയ ഭാഗത്തുള്ള അശോക് യാത്രി നിവാസ് ഐ ടി ഡി സി ഹോട്ടലിലെ തണ്ടൂരി അടുപ്പിലിട്ടാണ് മൃതദേഹം കത്തിച്ചത്. ശര്‍മ്മയെ സഹായിച്ചെന്ന കരുതുന്ന മൂന്ന് പേരെ കോടതി വെറുതേ വിട്ടു. ഇവര്‍ക്കെതിരെ വേണ്ടത്ര തെളിവില്ലെന്ന് കോടതി വ്യക്തമാക്കി.

കുറ്റം ചെയ്ത ശര്‍മ്മയെ രക്ഷിയ്ക്കാനായി ശ്രമിച്ച മുതിര്‍ന്ന ഐ എ എസ് ഓഫീസര്‍ ഡി. കെ. റവുവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ കോടതി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ റാവു ഗുജറാത്ത് ഭവന്റെ ചുമതലയുള്ള ഓഫീസറായിരുന്നു. അന്ന് ശര്‍മ്മയെ ഒളിച്ച് താമസിയ്ക്കാനും മറ്റും റാവു സഹായിച്ചതായാണ് കോടതി കണ്ടെത്തിയിരിയ്ക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X