Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏത് ഹരിശ്ചന്ദ്രന്‍ മുഖ്യമന്ത്രിയാവും?: ആന്റണി

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിപിഎം നടത്തുന്ന നീക്കം ബിജെപിയെ പരോക്ഷമായി സഹായിക്കാന്‍ വേണ്ടിയാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.

നവംബര്‍ മൂന്ന് തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേണ്ട സമയത്ത് നിയമസഭയില്‍ താന്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തനിക്ക് പകരം ഏത് ഹരിശ്ചന്ദ്രനെയാണ് സിപിഎം മുഖ്യമന്ത്രിയാക്കാന്‍ പോവുന്നതെന്ന് സിപിഎം വെളിപ്പെടുത്തണം. ബദല്‍ സര്‍ക്കാരില്‍ ആരൊക്കെയാണ് കക്ഷികളെന്നും മന്ത്രിമാരാവുന്നത് ആരൊക്കെയാണെന്നും പരിപാടി എന്താണെന്നും വ്യക്തമാക്കണം.

കേരളത്തില്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നത്. ദേശീയരാഷ്ട്രീയത്തില്‍ സിപിഎമ്മിന് ഒരു മുഖവും കേരളത്തില്‍ മറ്റൊരു മുഖവുമാണ്. ഈ ഇരട്ടമുഖം ജനങ്ങള്‍ തിരിച്ചറിയും. സിപിഎം പോളിറ്റ് ബ്യൂറോയുടെ അനുമതിയോടെയാണ് സിപിഎം ഇരട്ടത്താപ്പ് സ്വീകരികകുന്നത്. 40 എംഎല്‍എമാര്‍ മാത്രമുള്ള എല്‍ഡിഎഫ് എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാനാണ് ശ്രമിക്കുന്നത്- ആന്റണി കുറ്റപ്പെടുത്തി.

കഴിഞ്ഞ ആറ് മാസമായി സി പി എം ആന്റണി സര്‍ക്കാരിനെ അട്ടിമറിയ്ക്കാനായി കിണഞ്ഞ് ശ്രമിയ്ക്കുകയാണ്. എം എല്‍ എ മാരെ ചാക്കിട്ട് പിടിയ്ക്കുകയാണ് സി പി എം.

തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് പെട്ടെന്നാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം വിളിച്ച് കൂട്ടിയത്. രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് വാര്‍ത്താ സമ്മേളനം എന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് തലസ്ഥാനത്ത് ഏറെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എങ്കിലും പന്ത്രണ്ടരയോടെ അഭ്യൂഹങ്ങള്‍ക്ക് അവസാനമായി. തികച്ചും വികാരാധീനനായാണ് ആന്റണി വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങളോട് പ്രതികരിച്ചത്.

സാധാരണ രാഷ്ട്രീയ കാര്യങ്ങള്‍ ചോദിച്ചാല്‍ ഒഴിഞ്ഞുമാറുകയോ ചെറിയ ഉത്തരങ്ങള്‍ മാത്രം നല്‍കുകയോ ചെയ്യുന്ന മുഖ്യമന്ത്രി എ. കെ. ആന്റണി രാഷ്ട്രീയ കാര്യങ്ങള്‍ പറയാനായി വാര്‍ത്താ സമ്മേളനം വിളിച്ചതില്‍ പ്രത്യേകതയുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+