തക്ക സമയത്ത് സഭയില്‍ ഭൂരിപക്ഷം തെളിയിക്കും: എ.കെ. ആന്റണി
തിരുവനന്തപുരം: വേണ്ട സമയത്ത് സഭയില്‍ ഭൂരിപക്ഷം തെളിയിയ്ക്കുമെന്ന് മുഖ്യമന്ത്രി എ കെ ആന്റണി പറഞ്ഞു. പ്രത്യേകം വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
ഭൂരിപക്ഷത്തെക്കുറിച്ച് ഇപ്പോള്‍ ഒരു സംശയവുമില്ല. മുഖ്യമന്ത്രി എ.കെ.ആന്റണി വ്യക്തമാക്കി. നിര്‍ണായക ഭൂരിപക്ഷമാണ് ഇപ്പോള്‍ ഉള്ളത്. വിശ്വാസം പ്രമേയത്തിന് ഇപ്പോള്‍ പ്രസക്തി തന്നെ ഇല്ല. അതുണ്ടാവുമ്പോള്‍ ഭൂരിപക്ഷം തെളിയിയ്ക്കാം. ഘടക കക്ഷികളുമായി ഇതിനെക്കുറിച്ച് ആലോചിയ്ക്കേണ്ടതുണ്ട്. ബുധനാഴ്ച മന്ത്രിസഭ കൂടുന്നുണ്ട്. ജനവരിയ്ക്ക് മുമ്പ് സഭ കൂടുമോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് ആന്റണി പറഞ്ഞു.
ഭൂരിപക്ഷം തെളിയിക്കേണ്ട ആവശ്യംവന്നാല്‍ അത് തെളിയിക്കുകതന്നെ ചെയ്യുമെന്ന് അദ്ദേഹം വെല്ലുവിളിച്ചു.












Click it and Unblock the Notifications