ആശുപത്രികളില്‍ ഇനി തുണിസഞ്ചി
കോഴിക്കോട്: നഗരത്തിലെ പ്രമുഖ ആശുപത്രികളില്‍ പ്ലാസ്റിക് സഞ്ചികള്‍ക്ക് പകരം തുണി സഞ്ചികള്‍ ഉപയോഗിക്കുന്നു.
പ്ലാസ്റിക്ക് വിരുദ്ധ നീക്കത്തിന്റെ ഭാഗമായി കൂടിയാണിത്. കുടുംബശ്രീ യൂണിറ്റുകളാണ് ഈ തുണിസഞ്ചികള്‍ ഉണ്ടാക്കുന്നത്. മൂന്ന് കുടുംബശ്രീ യുണിറ്റുകളാണ് ഇപ്പോള്‍ ആശുപത്രികള്‍ക്ക് തുണിസഞ്ചി നല്‍കുന്നത്.
ബേബി മെമ്മോറിയല്‍, മലബാര്‍ ഹോസ്പിറ്റല്‍, എംഐഎംഎസ് എന്നീ ആശുപത്രികളാണ് തുണി സഞ്ചി ഉപയോഗിയ്ക്കാന്‍ തുടങ്ങുന്നത്. കോഴിക്കോട് സിറ്റി കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഈ മൂന്ന് കുടുംബശ്രീ യൂണിറ്റുകള്‍ ഉദ്ഘാടനം ചെയ്തു.
ജീവ, ജനനി, ജൈവ എന്നീ യൂണിറ്റുകളില്‍ ഓരോന്നിലും എട്ട് തയ്യല്‍യന്ത്രങ്ങളും 10 സ്ത്രീകളുമുണ്ട്. ബേബി മെമ്മോറിയല്‍, മലബാര്‍ ഹോസ്പിറ്റല്‍, എംഐഎംഎസ് എന്നീ ആശുപത്രികള്‍ക്ക് വേണ്ടി മാസത്തില്‍ 10,000 ബാഗുകള്‍ വീതം ഉണ്ടാക്കുമെന്ന് സിഡിഎസ് പ്രസിഡന്റ് ഷൈല ചാക്കോ പറഞ്ഞു. കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുകയാണെങ്കില്‍ കൂടുതല്‍ യൂണിറ്റുകള്‍ തുടങ്ങും.
കോറത്തുണിയില്‍ ഉണ്ടാക്കുന്ന ഈ സഞ്ചികള്‍ക്ക് ഒന്നിന് മൂന്ന് രൂപയാണ് വില. സഞ്ചികള്‍ക്ക് മുകളില്‍ സ്ഥാപനങ്ങളുടെ പേര് സ്ത്രീന്‍ പ്രിന്റ് ചെയ്തിരിക്കും. ഇവ കഴുകി വീണ്ടും ഉപയോഗിക്കാവുന്നവയാണെന്ന് ഷൈല പറഞ്ഞു. ഒപ്പം പ്ലാസ്റിക്ക് കൊണ്ട് പരിസരം മലീമസമാക്കുന്നുമില്ല.












Click it and Unblock the Notifications