ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടി
തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലയിലെ പട്ടുവത്തെ ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടി പരിക്കേല്പിച്ചു. പുഷ്പഗിരിയില്‍വച്ചാണ് ആക്രമണം ഉണ്ടായത്.
ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ഡി വൈ എഫ് ഐ, സി പി എം നേതാക്കള്‍ ആരോപിച്ചു. ഡി.വൈ.എഫ്.ഐ നേതാവായ പട്ടുവം കാവുങ്കാലിലെ താഴത്തുവീട്ടില്‍ സതീശനെ (31) യാണ് നവംബര്‍ മൂന്ന് തിങ്കളാഴ്ച രാവിലെ ഒരുസംഘം അക്രമികള്‍ കൈയ്ക്കും കാലിനും വെട്ടി പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ സതീശനെ പരിയാരം മെഡിക്കല്‍ കോളജില്‍ അടിയന്തരശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ ശേഷം മംഗലാപുരത്തേക്കു കൊണ്ടുപോയി. സംഭവത്തെതുടര്‍ന്ന് അഞ്ചുപേരെ ഉച്ചയോടെ പോലീസ് കസ്റഡിയിലെടുത്തു.
സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും സജീവപ്രവര്‍ത്തകനായ സതീശന്‍ കഴിഞ്ഞമാസം പട്ടുവത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ മാണുക്കര വിനോദിനെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ നാലാംപ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ഇടത് -വലത് കൈകള്‍ മുട്ടിനുതാഴെ അറ്റനിലയിലാണ്. വലതുകൈ അറ്റുതൂങ്ങിയിരുന്നു. ഇടതുകാലിന്റെ പിന്‍ഭാഗത്തും കഴുത്തിനും വെട്ടേറ്റിട്ടുണ്ട്. നട്ടെല്ലിനും ഗുരുതരമായ പരിക്കേറ്റതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
ലോറി ക്ലീനറായ സതീശന്‍ രാവിലെ ജോലിക്കുപോകവേ ആലക്കോട് റോഡില്‍ പുഷ്പഗിരിയില്‍വച്ചാണ് ആക്രമണമുണ്ടായത്. രാവിലെ ഏഴരയോടെ പുഷ്പഗിരി പള്ളി സ്റോപ്പില്‍ ബസിറങ്ങി ലോറി ഉടമയുടെ വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ ഒരുസംഘം അക്രമികള്‍ വളഞ്ഞ് ആക്രമിയ്ക്കുകയായിരുന്നു. കഴുത്തിനു വെട്ടേറ്റ സതീശന്‍ ഓടാന്‍ ശ്രമിച്ചപ്പോഴാണ് കൈയ്ക്കും കാലിനും വെട്ടേറ്റത്.
പിടഞ്ഞുവീണ് രക്തത്തില്‍ കുളിച്ചുകിടന്ന സതീശനെ ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടുപേയി.
കൂലിപ്പണിക്കാരനും സി.പി.എം പ്രവര്‍ത്തകനുമായ പട്ടുവം കാവുങ്കല്‍ താഴത്ത് വീട്ടില്‍ കൃഷ്ണന്റെ മകനായ സതീശന്‍ അവിവാഹിതനാണ്.












Click it and Unblock the Notifications