കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോള റിപ്പോര്‍ട്ട്: വിജിലന്‍സ് അന്വേഷണം വരുന്നു?

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: പെപ്സി കോള സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തിയ സംഭവത്തില്‍ അന്വേഷണം വരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി കെ. വി. ഇന്ദുലാലിനെതിരെയാണ് അന്വേഷണത്തിന് നീക്കം.

ഇദ്ദേഹത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടതായാണ് അറിയുന്നത്. എറണാകുളത്തെ ചില വ്യവസായികള്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് പരാതി നല്‍കിയിരുന്നത്രെ. ഇതടിസ്ഥാനപ്പെടുത്തിയാണ് അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കാന്‍ ഉദ്ദേശിയ്ക്കുന്നത്.

പെപ്സി കമ്പനി പുറത്ത് വിടുന്ന ഖരമാലിന്യത്തില്‍ വിഷാംശമുണ്ടോയെന്ന് പരിശോധിച്ച റിപ്പോര്‍ട്ട് പുറത്ത് വിടാതെ പൂഴ്തി എന്നാണ് ആരോപണം. ഇതില്‍ ഗുഢാലോചന ഉണ്ടെന്നായിരുന്നു പരാതി.

ഇന്ദുലാലിന്റെ സ്വത്ത് വിവരങ്ങളെ കുറിച്ച് അന്വേഷിയ്ക്കാനും സര്‍ക്കാര്‍ വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയതായി അറിയുന്നു.

കൊക്ക കോള പരിസര മലിനീകരണം സംബന്ധിച്ച സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെക്കുറിച്ചും അന്വേഷണം നടത്താന്‍ ഉദ്ദേശമുണ്ടെന്നാണ് കരുതുന്നത്.

എന്നാല്‍ ഈ അന്വേഷണത്തിന് പിന്നില്‍ രാഷ്ട്രീയ രക്ഷ്യമുണ്ടെന്നും കരുതുന്നു. പെപ്സി സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് മന്ത്രി ശങ്കരന്‍ ഇടപെട്ടാണ് പൂഴ്തിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. അങ്ങനെ എങ്കില്‍ ഐ വിഭാഗക്കാരനായ മന്ത്രി ശങ്കരനെതിരെ നടത്താവുന്ന ഒരു ശക്തമായ നീക്കമാണ് ഈ വിജിലന്‍സ് അന്വേഷണം. ഇന്ദുലാല്‍ എന്ന ഉദ്യോഗസ്ഥന്‍ ഈ കേസില്‍ വെളും ബലിയാടാണെന്നാണ് കരുതുന്നത്. അന്വേഷണത്തില്‍ വേണമെങ്കില്‍ പിന്നീട് ശങ്കനെതിരെ കണ്ടെത്തലുകള്‍ നടത്തുയും ചെയ്യാം. ഈ ഗഢലക്ഷ്യം വച്ചാണത്രെ പുകയുന്ന രാഷ്ട്രീയ സാഹചര്യമുള്ള ഈ സമയത്ത് ഇത്തരം ഒരു അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറായിരിയ്ക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X