Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം ശ്രമിക്കുന്നത് കുതിരക്കച്ചവടത്തിന്

തിരുവനന്തപുരം: അധികാരം പിടിച്ചെടുക്കുന്നതിന് സിപിഎം കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്ന് മന്ത്രി എം. എം. ഹസ്സന്‍ പറഞ്ഞു.

നവംബര്‍ മൂന്ന് തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യവിരുദ്ധമായ വഴിയിലൂടെ അധികാരത്തിലെത്താന്‍ വേണ്ടി കോണ്‍ഗ്രസിനെ ഭിന്നിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.

അധികാരക്കൊതിയും അവസരവാദവും സിപിഎമ്മിന്റെ മുഖമുദ്രയായി തീര്‍ന്നിരിക്കുന്നു. ദേശീയതലത്തില്‍ കമ്മ്യൂണിസ്റ് ശക്തികളുമായി പോരടിക്കുന്നതിലൂടെ മതനിരപേക്ഷപാര്‍ട്ടികളുടെ ഐക്യത്തെ കോണ്‍ഗ്രസ് ദുര്‍ബലപ്പെടുത്തുന്നുവെന്ന് പറയുന്ന സിപിഎം പോളിറ്റ് ബ്യൂറോയോട് തങ്ങള്‍ക്ക് പറയാനുള്ളതും അതേ കാര്യമാണ്. കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കുന്നതിലൂടെ മതേതരത്വ ശക്തികളെ ദുര്‍ബലപ്പെടുത്തുകയാണ് സിപിഎം ചെയ്യുന്നത്.

യുഡിഎഫ് സര്‍ക്കാരിനെ തിരഞ്ഞെടുത്ത ജനവിധി അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ജനങ്ങള്‍ ശിക്ഷ നല്‍കും. പിന്‍വാതിലൂടെ അധികാരം നേടാന്‍ ശ്രമിക്കുന്ന സിപിഎമ്മിന് ജനങ്ങള്‍ മറുപടി നല്‍കണം.

ബദല്‍ സര്‍ക്കാരില്‍ മുഖ്യമന്ത്രിയാവാന്‍ കെ. കരുണാകരനേക്കാള്‍ യോഗ്യന്‍ കെ. മുരളീധരനാണെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+