പിന്തുണ തെളിയിക്കാമെന്ന് കരുണാകരന്‍
തിരുവനന്തപുരം: നിയമസഭയില്‍ 71ല്‍ ഏറെ എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി അവസരമൊരുക്കിയാല്‍ തെളിയിക്കാമെന്ന് കെ. കരുണാകരന്‍.
നിയമസഭ വിളിച്ചുകൂട്ടാതെ ഇരിക്കുന്നിടത്തോളം കാലം തുടരാമെന്നാണ് ആന്റണി കരുതുന്നതെങ്കില്‍ അത് നടക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെങ്കില്‍ ആന്റണി ഭയക്കുന്നതെന്തിനാണ്? ഭൂരിപക്ഷമുണ്ടെങ്കില്‍ അത് തെളിയിക്കേണ്ട് ആന്റണിയാണ്. 71ല്‍ അധികം എംഎല്‍എമാരുടെ ഭൂരിപക്ഷം തങ്ങള്‍ക്കുണ്ട്. അത് തെളിയിക്കാന്‍ അവസരം നല്‍കണം.
നിയമസഭ വിളിച്ചുകൂട്ടാതെ തുടരാമെന്ന് ആന്റണി കരുതുന്നത് മൗഢ്യമാണ്. 71ല്‍ അധികം എംഎല്‍എമാരുടെ പിന്തുണയുണ്ടെങ്കില്‍ ഗവര്‍ണറെ കണ്ടുകൂടേ എന്ന് ചോദിക്കുന്നതിനേക്കാള്‍ നല്ലത് നിയമസഭയില്‍ തനിക്ക് ഭൂരിപക്ഷമുണ്ടെന്ന് തെളിയിക്കലാണ്. അതാണ് ചുണ.
താന്‍ പറയുന്നത് മറ്റാര്‍ക്കും മനസിലാവില്ലെന്ന വിചാരമാണ് ആന്റണിയെ ഇതുവരെ എത്തിച്ചത്. മിക്ക ഘടകകക്ഷികളും ആന്റണിയെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചുകഴിഞ്ഞു.
യുഡിഎഫിലെ പ്രതിസന്ധി പരിഹരിക്കാന്‍ വേണ്ടിയാണ് കെ. എം. മാണി തന്നെ വന്നുകണ്ടത്. എന്നാല്‍ നേതൃമാറ്റമല്ലാതെ പ്രശ്നം പരിഹരിക്കുന്നതിന് വേറെ മാര്‍ഗമില്ല- കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications