തുമ്പികൈയില്‍ കമ്പ് കയറ്റിയ പാപ്പാനെ ആന കൊന്നു
നീലേശ്വരം: തുമ്പിക്കൈയില്‍ കമ്പ് കയറ്റിയ പാപ്പാനെ ആന കൊന്നു. നീലേശ്വരത്തിനടുത്ത് ചോയങ്കോട്ടാണ് സംഭവം. പാലയില്‍ നിന്ന് നീലേശ്വരത്തുള്ള ഒരു തടി മില്ലില്‍ പണിയ്ക്കായി കൊണ്ടുവന്ന ആനയാണ് ദിലീപെന്ന പാപ്പാനെ കൊന്നത്.
പാപ്പാന്‍ ദിലീപ് ആനയെ ആറ്റില്‍ കുളിപ്പിച്ചശേഷം പറമ്പില്‍ കെട്ടി എങ്ങോട്ടോ പോയിരുന്നു. തിരിച്ച് വന്നപ്പോഴാണ് ആന ദിലീപിനെ തുമ്പിക്കൈകൊണ്ട് ചുറ്റി എടുത്ത് എറിഞ്ഞത്. ഗുരുതരമായ പരിക്കേറ്റ ദിലീപിനെ (35) കാഞ്ഞങ്ങട്ടുള്ളു ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ഫലമുണ്ടായില്ല. അടുത്ത ദിവസങ്ങളില്‍ ആനയുടെ തുമ്പികൈയ്ക്കുള്ളില്‍ ദിലീപ് കമ്പ് കുത്തി കയറ്റുന്നത് നാട്ടുകാര്‍ കണ്ടിരുന്നു.












Click it and Unblock the Notifications