Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍ഡോറില്‍ കോണ്‍ഗ്രസിന് മലയാളി വനിത

ദില്ലി: മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ മലയാളി വനിതയും ജനവിധി തേടുന്നു. ഇന്‍ഡോര്‍ മണ്ഡലത്തിലാണ് ടൗണ്‍ പ്ലാനിഗ് എഞ്ചിനീയറായി സര്‍വീസില്‍ നിന്ന് വിരമിച്ച ശോഭ തോമസ് ഓജ മത്സരിക്കുന്നത്.

ഏറെ പ്രാധാന്യമുള്ള ഇന്‍ഡോര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന ശോഭ തോമസ് മദ്ധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളില്‍ പ്രമുഖയാണ്. പത്തനംതിട്ടയിലെ മാരാമണിലെ പരേതനായ എന്‍. ടി. തോമസിന്റെയും തിരുവല്ല പുല്ലാട് സാറാമ്മയുടെയും മകളായ ശോഭ തോമസ് മദ്ധ്യപ്രദേശിലാണ് ജനിച്ചു വളര്‍ന്നത്.

മദ്ധ്യപ്രദേശ് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം വരെ വഹിച്ചിട്ടുള്ള ശോഭയെ ഇന്‍ഡോറില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത് രാഷ്ട്രീയത്തില്‍ അവരുടെ സ്ഥാനമെന്തെന്ന് വ്യക്തമാക്കുന്നു. ഏഷ്യയിലെ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള രണ്ടാമത്തെ വലിയ മണ്ഡലമായ ഇന്‍ഡോറില്‍ മത്സരിക്കാന്‍ സിറ്റിംഗ് എംഎല്‍എ സത്യനാരായണ്‍ പട്ടേല്‍ ശോഭക്ക് സീറ്റൊഴിഞ്ഞു കൊടുക്കുകയായിരുന്നു.

മദ്ധ്യപ്രദേശ് രാഷ്ട്രീയത്തില്‍ ബിജെപിയുടെ ഉമാഭാരതിക്ക് പകരമായാണ് കോണ്‍ഗ്രസ് ശോഭയെ വളര്‍ത്തിക്കൊണ്ടുവന്നത്. ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്വിജയ്സിംഗിന്റെ എതിര്‍ഗ്രൂപ്പുകാരനായ സുരേഷ് പച്ചൗരിക്കൊപ്പമാണ് ശോഭ നിലകൊള്ളുന്നത്.

ഇന്ദിരാഗാന്ധി വധക്കേസില്‍ വിധി പറഞ്ഞ ബെഞ്ചിലെ അംഗമായിരുന്ന ജസ്റിസ് ഗോവര്‍ധന്‍ലാല്‍ ഓജയുടെ മകന്‍ അനില്‍ ഓജയാണ് ശോഭയുടെ ഭര്‍ത്താവ്. ബിജെപി നേതാവ് മഹേന്ദ്ര ഹടിയ ആയിരിക്കും ഇന്‍ഡോറില്‍ ശോഭയുടെ എതിര്‍സ്ഥാനാര്‍ഥി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+