അനാശാസ്യ കേന്ദ്രം റെയ്ഡ് ചെയ്തു 9 പേര്‍ അറസ്റില്‍
കൊല്ലം : സിവില്‍ സ്റേഷനു സമീപം ഇരുനില വീട്ടില്‍ പ്രവര്‍ത്തിച്ചുവന്ന അനാശാസകേന്ദ്രം കൊല്ലം വെസ്റ് പൊലീസ് റെയ്ഡ് ചെയ്തു. ഏഴ് പുരുഷന്മാരെയും രണ്ടു സ്ത്രീകളെയും അറസ്റ് ചെയ്തു.
ഒട്ടേറെ നീലച്ചിത്ര കാസറ്റുകളും സി. ഡികളും വീില്‍ നിന്ന് കണ്ടെടുത്തു. ആനന്ദവല്ലീശ്വരം ക്ഷേത്രത്തിനു സമീപം പ്ലസന്റ് നഗര്‍ 68 -ാം നമ്പര്‍ വീട്ടില്‍ നവംബര്‍ രണ്ട് ഞായറാഴ്ച വൈകീട്ട് മൂന്നര മണിയോടെയായിരുന്നു റെയ്ഡ്്.
കൊല്ലം കൈക്കുളങ്ങര നോര്‍ത്ത് എസ്.എം.ആര്‍.എ. നഗറില്‍ ബിജു (30), ബിജുവിന്റെ സഹോദരന്‍ സജു (28), കോട്ടയ്ക്കകം ആനന്ദ വിഹാറില്‍ ബിജു (30), വടക്കേവിള സന്തോഷ് ഭവനില്‍ സന്തോഷ് കുമാര്‍ (29), ഉമയനല്ലൂര്‍ പണ്ടാരവിള വീട്ടില്‍ സജീര്‍ (27), കരിക്കോട് പാണന്‍വിള വീട്ടില്‍ അഭിലാഷ് (27), കന്റോണ്‍മെന്റ് പുരുഷോത്തം ഭവനില്‍ ബിജുമോന്‍ (22) എന്നിവരും ചവറ, വള്ളിക്കീഴ് സ്വദേശികളായ രണ്ട് യുവതികളുമാണ് അറസ്റിലായത്.
പഴയ ഇരുനില വീട്ടില്‍ വളരെക്കാലമായി അനാശാസ്യകേന്ദ്രം പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നഗരത്തിലെ അറിയപ്പെടുന്ന ഗുണ്ടാസംഘത്തിന്റെ നിയന്ത്രണത്തിലായിരുന്നു വേശ്യാലയം. ഇവരെ ഭയന്നാണ് പരിസരവാസികള്‍ പൊലീസില്‍ പരാതിപ്പെടാതിരുന്നത്.












Click it and Unblock the Notifications