പ്രശ്നപരിഹാരത്തിന് ഫോര്‍മുലയുണ്ടെന്ന് ജേക്കബ്
പാലക്കാട്: യുഡിഎഫിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് തന്റെ പക്കല്‍ ഫോര്‍മുലയുണ്ടെന്ന് മന്ത്രി ടി. എം. ജേക്കബ്.
കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നില്ലെങ്കില്‍ ഘടകക്ഷികള്‍ കൂട്ടായി ഫോര്‍മുല മുന്നോട്ടുവയ്ക്കും. തന്റെ കൈയിലുള്ള ഫോര്‍മുല ഘടകകക്ഷി യോഗത്തില്‍ അവതരിപ്പിക്കും.
യുഡിഎഫ് നിലനില്‍ക്കണമെന്നാണ് ഘടകകക്ഷികള്‍ ആഗ്രഹിക്കുന്നത്. ദേശീയതലത്തില്‍ ഒത്തുതീര്‍പ്പുണ്ടായാലും കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും യോജിക്കില്ല.
തന്റെ പാര്‍ട്ടി കേരള കോണ്‍ഗ്രസ് ബിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. യുഡിഎഫിലെ പ്രശ്നപരിഹാരത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്റ് ഘടകകക്ഷികളുടെയും അഭിപ്രായം തേടുമെന്നാണ് കരുതുന്നത്- ജേക്കബ് പറഞ്ഞു.












Click it and Unblock the Notifications