കോള്‍ സെന്ററുകള്‍ ഇന്ത്യയിലേക്ക്; ബ്രിട്ടനില്‍ പ്രതിഷേധം
ലണ്ടന്‍: കമ്പനികള്‍ കോള്‍ സെന്ററുകള്‍ കൂടുതലായി ഇന്ത്യയില്‍ സ്ഥാപിക്കുന്നതിനെതിരെ ബ്രിട്ടനില്‍ തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധമുയരുന്നു. ജോലി നഷ്ടപ്പെടുന്നതിലുള്ള ആശങ്കയാണ് തൊഴിലാളി യൂണിയനുകളെ പ്രതിഷേധത്തിലേക്ക് നയിക്കുന്നത്.
ചെലവിലുള്ള വലിയ കുറവും മികച്ച സേവനവും കണക്കിലെടുത്ത് കൂടുതല്‍ കമ്പനികള്‍ ഇന്ത്യയില്‍ കോള്‍സെന്ററുകള്‍ സ്ഥാപിക്കുകയാണ്. ബ്രിട്ടനില്‍ തൊഴിലവസരങ്ങള്‍ ഗണ്യമായി കുറയാന്‍ ഇത് കാരണമായി.
ഇപ്പോള്‍ നിലവിലുള്ള കോള്‍ സെന്ററുകളിലെ തൊഴില്‍ തസ്കികകളില്‍ ഒരു ലക്ഷം 2008 ഓടെ ഇല്ലാതാവാവുമെന്നാണ് അനലിസ്റ് കീ നോട്ട് പ്രവചിച്ചിരിക്കുന്നത്. തൊഴില്‍ അവസരങ്ങള്‍ ഇങ്ങനെ ഇല്ലാതാവുന്നതിനെതിരെയാണ് യൂണിയനുകള്‍ രംഗത്ത് വരുന്നത്.
ഇന്ത്യയുള്‍പ്പെടെയുള്ള ഏതാനും ഏഷ്യന്‍ രാജ്യങ്ങളിലാണ് കോള്‍ സെന്ററുകള്‍ പെരുകുന്നത്. അടുത്ത മാസങ്ങളില്‍ ഇന്ത്യ, ചൈന, മലേഷ്യ എന്നീ രാജ്യങ്ങളില്‍ എച്ച്എസ്ബിസി 8000 പേരെ റിക്രൂട്ട് ചെയ്യുകയാണ്. ടെലികോം ഭീമനായ ബ്രിട്ടീഷ് ടെലകോം 2,200 കോള്‍ സെന്റര്‍ തസ്തികകളിലാണ് ഇന്ത്യയില്‍ നിയമനം നടത്തുന്നത്. ഇന്‍ഷ്വറന്‍സ് കമ്പനിയായ അവിവ 1000 ജീവനക്കാരുള്ള കോള്‍ സെന്റര്‍ ഇന്ത്യയില്‍ സ്ഥാപിക്കും.
യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയായ ലോജിക സിഎംജി ഇന്ത്യയിലെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ്. ബാംഗ്ലൂരില്‍ 350 ജീവനക്കാരുള്ള കോള്‍സെന്റര്‍ അവര്‍ക്ക് ഇപ്പോഴുണ്ട്. 2005 ഓടെ ഇന്ത്യയില്‍ 1500 ജീവനക്കാരെ നിയമിക്കാനാണ് കമ്പനിയുടെ പദ്ധതി.












Click it and Unblock the Notifications