Get Updates
Get notified of breaking news, exclusive insights, and must-see stories!

റബര്‍ വില കുതിയ്ക്കുന്നു

കോട്ടയം: റബര്‍ ഇറക്കുമതി ചെയ്യുമെന്ന് വന്‍കിട കമ്പനികള്‍ ഭീഷണി ഉയരുന്ന സാഹചര്യത്തിലും റബറിന്റെ വില വിപണിയില്‍ ഉയരുന്നു. ആഭ്യന്തര വിപണിയിലെ റബര്‍ വില കുറയ്ക്കാന്‍ കമ്പനികള്‍ ഉപയോഗിച്ച തന്ത്രമാണ് ഇതോടെ പാളിയത്.

ആര്‍. എസ്. എസ് നാലിന് കിലൊയ്ക്ക് 55.50 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. തരംതിരിക്കാത്തതിന് 51.50 രൂപയും ഒട്ടുപാലിന് 37 രൂപയും.

അടുത്ത മാര്‍ച്ചോടെ റബര്‍ ഇറക്കുമതി ചെയ്യുമെന്ന് വന്‍കിട കമ്പനികള്‍ പ്രചാരണം നടത്തിയത് റബറിന്റെ വില ഉയരുന്നത് നിയന്ത്രിക്കാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ ഈ തന്ത്രം ഫലിച്ചില്ലെന്ന് വിപണിയിലെ റബറിന്റെ ഉയരുന്ന വില വ്യക്തമാക്കുന്നത്. രാജ്യാന്തര വിപണിയില്‍ ആര്‍. എസ്. എസ് നാലിന്റെ വില ക്വിന്റലിന് 6250 രൂപ വരെയായി ഉയര്‍ന്നിട്ടുണ്ട്.

31,500 ടണ്‍ റബര്‍ ഇറക്കുമതി ചെയ്യാന്‍ വന്‍കിട കമ്പനികള്‍ കരാറില്‍ ഒപ്പിട്ടിട്ടുണ്ട്. സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം.

റബര്‍ വില കുറയ്ക്കാന്‍ പ്രയോഗിച്ച തന്ത്രം വന്‍കിട കമ്പനികള്‍ക്ക് തന്നെ വിനയായിരിക്കുകയാണ്. ആഭ്യന്തര വിപണയില്‍ വില ഉയരുന്ന സാഹചര്യത്തില്‍ ഇറക്കുമതി ചെയ്യുന്ന റബറിന് ആഭ്യന്തര വിപണിയിലേതിനേക്കാള്‍ വില നല്‍കേണ്ടിവരും. ഇന്ത്യയിലെ വിലയും അന്താരാഷ്ട്ര വിലയും തമ്മില്‍ കാര്യമായ വ്യത്യാസം ഇല്ലാത്തതുകൊണ്ടാണ് ഇത് സംഭവിയ്ക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യയിലേതിനേക്കാള്‍ അല്പം കുറഞ്ഞ വില ആണെങ്കിലും ഇറക്കുമതി ചെലവ് കൂടി കണക്കാക്കുമ്പോള്‍ ആഭ്യന്തര വിപണിയിലെ വിലയേക്കാള്‍ കൂടുതല്‍ നല്‍കേണ്ടി വരും. അതിനാല്‍ മിക്ക കമ്പനികളും ഇറക്കുമതിയില്‍ നിന്ന് പിന്തിരിഞ്ഞേക്കും.

റബര്‍ വില കൂടിയതോടെ വിപണിയില്‍ റബറെത്തുന്നത് കുറഞ്ഞതും വില കൂടാന്‍ കാരണമായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+