Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊക്കകോളയില്‍നിന്നു മാത്രം തെളിവെടുത്തു

പാലക്കാട്: നിയമസഭാ സമിതി പ്ലാച്ചിമടയിലെത്തി കൊക്കകോള കമ്പനിയില്‍ നിന്ന് മാത്രം തെളിവെടുത്തു. നാട്ടുകാരേയോ പഞ്ചായത്ത് അധികൃതരെയോ മറ്റ് ആരെയെങ്കിലുമോ സമിതി കണ്ടില്ല.

ജലവിഭവ വകുപ്പു മന്ത്രി ടി.എം. ജേക്കബിന്റെ നേതൃത്വത്തിലുള്ള നിയമസഭാ സബ്ജക്ട് കമ്മിറ്റിാണ് നവംബര്‍ മൂന്ന് തിങ്കളാഴ്ച പ്ലാച്ചിമടയിലെത്തി കൊക്കകോളാ കമ്പനിയില്‍ നിന്നു തെളിവെടുത്തത്.

അമിതമായി ഭൂഗര്‍ഭ ജലം ചൂഷണം ചെയ്യുന്നില്ലെന്ന് കൊക്കകോള കമ്പനി കമ്മറ്റിയ്ക്ക് മുമ്പില്‍ അഭിപ്രായപ്പെട്ടു. അതിനായി കമ്പനിയിലെ തന്നെ വിദഗ്ദ്ധര്‍ തന്നെ കമ്മറ്റിയ്ക്ക് മുമ്പില്‍ ഹാജരായിരുന്നു.

അമിതജലചൂഷണത്തിന്റെപേരില്‍ കൊക്കകോളയുടെ ലൈസന്‍സ് റദ്ദുചെയ്ത പെരുമാട്ടി പഞ്ചായത്ത് അധികൃതരില്‍ നിന്നോ കമ്പനിക്കെതിരെ 560 ദിവസമായി സമരം ചെയ്യുന്ന ആദിവാസികളില്‍ നിന്നോ സമിതി തെളിവെടുത്തില്ല.

സമിതി തിങ്കളാഴ്ച പ്ലാച്ചിമടയിലെത്തിയത് കൊക്കകോള പ്ലാന്റ് സന്ദര്‍ശിക്കാന്‍ മാത്രമാണെന്നും നാട്ടുകാരില്‍ നിന്ന് തെളിവെടുക്കാന്‍ ആയിരുന്നില്ലെന്നും മന്ത്രി ടി.എം. ജേക്കബ് വ്യക്തമാക്കി. വേണ്ടിവന്നാല്‍ പൊതുജനങ്ങളില്‍നിന്നു തെളിവെടുക്കാന്‍ കമ്മിറ്റി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

എം.എല്‍.എ. മാരായ കോടിയേരി ബാലകൃഷ്ണന്‍, കെ.പി. രാജേന്ദ്രന്‍, കെ.കെ. രാമചന്ദ്രന്‍ മാസ്റര്‍, സി.കെ. നാണു, രാജു എബ്രഹാം, ജോണി നെല്ലൂര്‍, ഇ.എം. അഗസ്തി, വി.കെ. ചന്ദ്രന്‍, തോമസ് ചാഴിക്കാടന്‍ എന്നിവരാണ് മന്ത്രിക്കൊപ്പം കൊക്കകോളാ പ്ലാന്റ് സന്ദര്‍ശിച്ചത്.

സമിതിയിലെ മറ്റ് അംഗങ്ങളായ വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍, എം.എല്‍.എ. മാരായ എം.പി. ഗംഗാധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. വേണുഗോപാല്‍, പി.കെ.കെ. ബാവ എന്നിവര്‍ എത്തിയിരുന്നില്ല.

കൊക്കകോള കമ്പനിയ്ക്കുള്ളില്‍ തെളിവെടുപ്പ് നടത്തിയതിന് ശേഷം സബ്ജക്ട് കമ്മറ്റി അംഗങ്ങള്‍ പ്ലാന്റ് ചുറ്റിനടന്ന് കണ്ടു. ബോര്‍വെല്ലുകള്‍, മഴവെള്ളം ശേഖരിക്കുന്ന കുളങ്ങള്‍, മാലിന്യ നിര്‍മ്മാര്‍ജന പ്ലാന്റ്, ഫാക്ടറി എന്നിവ കണ്ടു. സമിതിയുടെ സന്ദര്‍ശനം മുന്നില്‍ക്കണ്ട് ഖരമാലിന്യങ്ങള്‍ പ്ലാന്റിനുള്ളില്‍നിന്ന് നീക്കം ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+