സര്‍ക്കാര്‍ വിശ്വാസവോട്ട് തേടണമെന്നത് പൊതുഅഭിപ്രായം: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ഈ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ടെന്ന് ഐക്യജനാധിപത്യ മുന്നണി കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.
ഇതിനെക്കുറിച്ച് തീരുമാനിയ്ക്കേണ്ടത് മുഖ്യമന്ത്രിയാണ്. പിന്നീട് അദ്ദേഹം ഘടകക്ഷികളുടെ അഭിപ്രായം ആരായണം. ഹൈക്കമാന്‍ഡിന്റെ അനുമതിയും ലഭിക്കേണ്ടതുണ്ടെന്ന് ഉമ്മന്‍ ചാണ്ടി പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന് ബഹുഭൂരിപക്ഷമുള്ള സാഹചര്യത്തില്‍ വിശ്വാസവോട്ട് തേടുന്നതാണ് അഭികാമ്യമെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫിലെ കോണ്‍ഗ്രസ് ഒഴികേയുള്ള ഘടകകക്ഷികള്‍ ഏഴിന് യോഗം ചേരുന്നതില്‍ തെറ്റില്ലെന്നും കോണ്‍ഗ്രസിലെ പ്രശ്നങ്ങളെക്കുറിച്ച് അവര്‍ക്ക് ചര്‍ച്ച ചെയ്യാമെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.
പ്രതിസന്ധിയ്ക്ക് പരിഹാരമായി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ തയാറാണോ എന്ന് ചോദ്യത്തിന് അത്തരത്തിലുള്ള ഒരു സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും വ്യക്തിപരമായി താന്‍ സ്വീകരിക്കുന്ന പ്രശ്നമില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
ആര്‍. ബാലകൃഷ്ണപിള്ളയുടെ കേസ് പിന്‍വലിച്ചതിന് ഭരണപ്രതിസന്ധിയുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications