ഹൗസ് ബോട്ട് വിനോദസഞ്ചാരം പ്രതിസന്ധിയില്‍
ആലപ്പുഴ: ഇറാക്ക് യുദ്ധം വിനോദസഞ്ചാര മേഖലയെ ബാധിച്ചപ്പോള്‍ ഹൗസ് ബോട്ട് ഓപ്പറേറ്റര്‍മാരും പ്രതിസന്ധിയിലായി.
ഇറാക്ക് യുദ്ധത്തെ തുടര്‍ന്ന് വിനോദസഞ്ചാര മേഖലയിലുണ്ടായ മങ്ങല്‍ ഇതുവരെ മാറിയിട്ടില്ല. വിദേശ വിനോദസഞ്ചാരികള്‍ കേരളത്തിലെത്തുന്നത് ഇപ്പോഴും കുറവുതന്നെ.
കഴിഞ്ഞ മാസം 80 ശതമാനം ഹൗസ് ബോട്ടുകളിലും വിനോദസഞ്ചാരികളെത്തിയിരുന്നെങ്കില്‍ ഈ മാസം അതില്‍ 25 ശതമാനം കുറഞ്ഞിട്ടുണ്ടെന്ന് ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ടോമി ജെ. പുളിക്കാട്ടില്‍ പറഞ്ഞു. 50 ശതമാനം ബുക്കിംഗുകള്‍ വരെ റദ്ദാക്കപ്പെടുന്നുണ്ട്.
പുതിയ ബോട്ടുകളിറക്കാന്‍ പദ്ധതിയുണ്ടായിരുന്ന ഇരുപതോളം ഓപ്പറേറ്റര്‍മാര്‍ തങ്ങളുടെ സംരംഭത്തില്‍ നിന്ന് പിന്‍മാറി. അതേ സമയം ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം കൂടുന്നുണ്ടെന്നതാണ് ഓപ്പറേറ്റര്‍മാര്‍ക്ക് ആശ്വാസം പകരുന്നത്.












Click it and Unblock the Notifications