ഐ ഗ്രൂപ്പ് സ്വപ്നം കാണുന്നു: കാര്‍ത്തികേയന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി എ. കെ. ആന്റണിയെ താഴെയിറക്കി ബദല്‍ മന്ത്രിസഭ രൂപീകരിക്കാമെന്ന് മോഹിക്കുന്ന ഐ ഗ്രൂപ്പിന്റെ സ്വപ്നം കാണാനുള്ള അവകാശത്തെ താന്‍ ചോദ്യം ചെയ്യുന്നില്ലെന്ന് മന്ത്രി ജി. കാര്‍ത്തികേയന്‍.
തങ്ങളുടെ കൂടെ നില്‍ക്കുന്ന എംഎല്‍എമാരെ ബലിക്കളത്തിലേക്കാണ് ഐ ഗ്രൂപ്പ് കൊണ്ടുപോവുന്നതെന്ന് കാര്‍ത്തികേയന്‍ കുറ്റപ്പെടുത്തി. നവംബര്‍ നാല് ചൊവാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷത്തിന്റെ ജോലി ക്രിയാത്മമായ വിമര്‍ശനം നടത്തലാണ്. ഭരണപക്ഷത്തെ താഴെയിറക്കലല്ല. 71 എംഎല്‍എമാരുടെ ഭൂരിപക്ഷമുണ്ടെന്ന് പ്രതിപക്ഷം ഗവര്‍ണറെ ബോധ്യപ്പെടുത്തിയാല്‍ ഗവര്‍ണറാണ് നിയമസഭ വിളിച്ചുചേര്‍ക്കാന്‍ ആവശ്യപ്പെടേണ്ടത്. 40 എംഎല്‍എമാരുള്ള ഇടതുപക്ഷമാണ് ഇപ്പോള്‍ ബദല്‍ മന്ത്രിസഭയുണ്ടാക്കാന്‍ നോക്കുന്നത്.
ഐ ഗ്രൂപ്പ് കെട്ടിപ്പടുക്കാന്‍ താനും ഏറെ യത്നിച്ചിട്ടുണ്ടെന്ന് കാര്‍ത്തികേയന്‍ പറഞ്ഞു.












Click it and Unblock the Notifications