പ്രശ്നപരിഹാരത്തിന് ശ്രമം തുടരുന്നു: തങ്ങള്‍
കോഴിക്കോട്: യുഡിഎഫിലെ പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കുന്നതിനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട സയിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നവംബര്‍ നാല് ചൊവാഴ്ച പറഞ്ഞു.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി കഴിഞ്ഞ ദിവസം നടത്തിയ ടെലഫോണ്‍ സംഭാഷണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സംസ്ഥാനത്തെ ഇപ്പോഴത്തെേ രാഷ്ട്രീയ അന്തരീക്ഷത്തെ കുറിച്ചും യുഡിഎഫ് ദുര്‍ബലപ്പെടാതെ നിലനിര്‍ത്തുന്നതിന് സ്വീകരിക്കേണ്ട നടപടികളെ കുറിച്ചുമാണ് സംസാരിച്ചതെന്ന് തങ്ങള്‍ പറഞ്ഞു.
യുഡിഎഫിന്റെ നിലനില്പിനായി സംസ്ഥാനത്തെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കേണ്ടതുണ്ട്. പ്രശ്നപരിഹാരത്തിനായി കോണ്‍ഗ്രസുള്‍പ്പെടെയുള്ള എല്ലാ ഘടകകക്ഷികളുമായും ലീഗ് ബന്ധപ്പെട്ടിട്ടുണ്ട്.
പ്രശ്നപരിഹാരത്തിന് ലീഗ് ഏതെങ്കിലും ഫോര്‍മുലക്ക് രൂപം നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാം എന്നായിരുന്നു തങ്ങളുടെ മറുപടി.
യുഡിഎഫിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് നവംബര്‍ ഏഴിന് യുഡിഎഫ് ഘടകകക്ഷികളുടെ യോഗം ലീഗ് തിരുവനന്തപുരത്ത് വിളിച്ചിട്ടുണ്ട്.












Click it and Unblock the Notifications