വിശ്വാസവോട്ട്: ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പിള്ള
തിരുവനന്തപുരം: നിയമസഭ വിളിച്ചുകൂട്ടി സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുന്നതു സംബന്ധിച്ച് യുഡിഎഫിലോ മന്ത്രിസഭയിലോ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള.
നവംബര്‍ നാല് ചൊവാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നാണ് താന്‍ പഠിച്ച രാഷ്ട്രീയപാഠമെന്ന് അദ്ദേഹം പറഞ്ഞു.
യുഡിഎഫിലെ പ്രതിസന്ധി സംബന്ധിച്ച് കേരള കോണ്‍ഗ്രസ്-ബിയുമായി കോണ്‍ഗ്രസ് ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. കോണ്‍ഗ്രസ് ഹൈക്കമാന്റ് അഭിപ്രായം ചോദിച്ചാല്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കും.
71 എംഎല്‍എമാരുടെ ഭൂരിപക്ഷമുണ്ടെന്ന് കരുണാകരന്‍ പറയുന്നുണ്ടെങ്കില്‍ അത് അദ്ദേഹം തെളിയിക്കുമെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ബാലകൃഷ്ണപിള്ള പറഞ്ഞു.


Click it and Unblock the Notifications