Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണി വിശ്വാസവോട്ട് തേടിയേക്കും

തിരുവനന്തപുരം: യുഡിഎഫിലെ പ്രതിസന്ധിക്ക് പരിഹാരമാവാത്ത സാഹചര്യത്തില്‍ ആന്റണി സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് തേടിയേക്കും. കോണ്‍ഗ്രസിലെ കരുണാകരവിരുദ്ധ വിഭാഗത്തിനിടയില്‍ ഇതുസംബന്ധിച്ച് ധാരണയായെന്നാണ് അറിയുന്നത്.

കഴിഞ്ഞ ദിവസം യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി, സ്പീക്കര്‍ വക്കം പുരുഷോത്തമന്‍, മന്ത്രി കെ. വി. തോമസ്, ആര്യാടന്‍ മുഹമ്മദ് തുടങ്ങിയ കരുണാകരവിരുദ്ധരായ നേതാക്കള്‍ രഹസ്യയോഗം ചേര്‍ന്നിരുന്നു. വിശ്വാസവോട്ട് തേടുന്നതു സംബന്ധിച്ച് യോഗത്തില്‍ തീരുമാനമായെന്നാണ് അറിയുന്നത്.

സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സിപിഎമ്മിന്റെയും ആന്റണിയെ താഴെയിറക്കാന്‍ നോക്കുന്ന കരുണാകര വിഭാഗത്തിന്റെയും ശ്രമങ്ങള്‍ക്ക് തടയിടാന്‍ വിശ്വാസവോട്ട് തേടുന്നതാണ് ഉചിതമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നീക്കം. ഘടകക്ഷികളുമായി കൂടിയാലോചിച്ചതിന് ശേഷം വിശ്വാസവോട്ട് തേടുന്നതു സംബന്ധിച്ച് അന്തിമതീരുമാനമെടുക്കും.

കോണ്‍ഗ്രസ് ഹൈക്കമാന്റ് ഇതിന് അനുമതി നല്‍കിയതായാണ് അറിയുന്നത്. സോണിയാഗാന്ധിയും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളും തമ്മില്‍ കഴിഞ്ഞ ദിവസം നടത്തിയ ടെലഫോണ്‍ സംഭാഷണത്തില്‍ വിശ്വാസവോട്ട് സംബന്ധിച്ച് ചര്‍ച്ച ചെയ്തെന്നും അറിയുന്നു.

വിശ്വാസവോട്ട് സംബന്ധിച്ച് വേണ്ട സമയത്ത് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതും ഈ നീക്കം മനസില്‍ കണ്ടാണെന്ന് വിലയിരുത്തപ്പെടുന്നു.

സ്പീക്കറെ നീക്കാനുള്ള പ്രമേയം പ്രതിപക്ഷവും കൊണ്ടുവന്നേക്കും. സാങ്കേതികമായി സര്‍ക്കാരിന്റെ വിശ്വാസപ്രമേയമായിരിക്കും ആദ്യം പരിഗണിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+