പ്രതിസന്ധി തീര്‍ക്കാന്‍ ലീഗ് ശ്രമം തുടരുന്നു
കോഴിക്കോട്: യുഡിഎഫിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ മുസ്ലിം ലീഗ് ഊര്‍ജിതപ്പെടുത്തുന്നു.
യുഡിഎഫിനെ നിലനിര്‍ത്താന്‍ ഘടകകക്ഷികളെയെല്ലാം ഒന്നിച്ചുകൊണ്ടുപോവാനാണ് ലീഗിന്റെ ശ്രമം. നവംബര്‍ ഏഴിന് മുസ്ലിം ലീഗ് കോണ്‍ഗ്രസുള്‍പ്പെടെ യുഡിഎഫിലെ എല്ലാ ഘടകകക്ഷികളുടെയും യോഗം വിളിച്ചുചേര്‍ത്തത് ഈ ശ്രമം ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ്. ബദല്‍ സര്‍ക്കാര്‍ എന്ന ആശയം ഒരു തരത്തിലും സ്വീകാര്യമല്ലെന്ന് ഘടകകക്ഷികളെ ബോധ്യപ്പെടുത്താനാണ് ലീഗിന്റെ ശ്രമം.
ബദല്‍ മന്ത്രിസഭയോട് താത്പര്യം പ്രകടിപ്പിക്കുന്ന ഘടകകക്ഷികളെയും ഒന്നിപ്പിച്ചുനിര്‍ത്താനാണ് ലീഗ് ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സോണിയാഗാന്ധിയും തമ്മില്‍ നടത്തിയ ടെലഫോണ്‍ സംഭാഷണത്തില്‍ പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പ്രശ്നപരിഹാരങ്ങള്‍ക്കുള്ള നീക്കം ത്വരിതപ്പെടുത്താനുള്ള നീക്കത്തിലാണ് ലീഗ്.
യുഡിഎഫിലെ പ്രതിസന്ധി സംബന്ധിച്ച് എല്ലാ ഘടകകക്ഷികളുമായും ലീഗ് ചര്‍ച്ച നടത്തി കഴിഞ്ഞു. നവംബര്‍ ഏഴിന് നടക്കുന്ന യോഗത്തില്‍ പ്രശ്നപരിഹാരത്തിനുള്ള ഫോര്‍മുല സംബന്ധിച്ച് ധാരണയുണ്ടാവുമെന്നാണ് ലീഗ് പ്രതീക്ഷിക്കുന്നത്.
യുഡിഎഫിനെ നിലനിര്‍ത്തിക്കൊണ്ടുപോവുന്നതിന് ഒഴിവാക്കാനാവാത്തതെങ്കില്‍ നേതൃമാറ്റവുമാവാം എന്നാണ് ലീഗിന്റെ നിലപാട്. വിശ്വാസവോട്ടിലൂടെ പ്രതിസന്ധി പരിഹരിക്കാനാവുമെങ്കില്‍ ആ വഴിയും തേടാമെന്നാണ് ലീഗിന്റെ കണക്കുകൂട്ടല്‍.












Click it and Unblock the Notifications