കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാനില കയറ്റുമതി 30 ശതമാനം കുറഞ്ഞു

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: വാനില കൃഷിയില്‍ ഗുണനിലവാരം പുലര്‍ത്താത്തു മൂലം ഇന്ത്യയില്‍ നിന്നുമുള്ള വാനില കയറ്റുമതിയില്‍ 30 ശതമാനം കുറവ് വന്നതായി മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാനും രാജ്യസഭാംഗവുമായ കെ. കസ്തൂരിരംഗന്‍ പറഞ്ഞു.

പെട്ടെന്ന് പണമുണ്ടാക്കണമെന്ന മോഹമുദിച്ച കര്‍ഷകര്‍ വാനില കൃഷിയില്‍ ഗുണനിലവാരം പുലര്‍ത്താത്തതും വേണ്ടവിധം വിളയാത്ത വാനില കുരുക്കള്‍ കയറ്റുമതി ചെയ്തതും മൂലമാണ് വാനില കയറ്റുമതിയില്‍ ഇങ്ങനെയൊരു തിരിച്ചടിയുണ്ടായത്. ഇന്ത്യയില്‍ നിന്നുള്ള വാനില കയറ്റുമതിക്ക് ആവശ്യമേറിയെങ്കിലും ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്തത് കയറ്റുമതി കുറയാനിടയാക്കി.

നവമ്പര്‍ നാല് ചൊവാഴ്ച കോണ്‍ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ഗുണനിലവാരം സംബന്ധിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കസ്തൂരിരംഗന്‍.

രാജ്യത്ത് വാനില കൃഷി ചെയ്യുന്ന മൊത്തം 500 ഏക്കറില്‍ 200 ഏക്കറിലും കൃഷി ചെയ്യുന്നത് കേരളത്തിലെ കര്‍ഷകരാണ്. വാനില കൃഷിയില്‍ മുന്നോട്ടുപോവുന്നതിന് ഈ സംഭവങ്ങളില്‍ നിന്ന് പാഠം പഠിക്കേണ്ടിയിരിക്കുന്നു.

ഗുണനിലവാരം പുലര്‍ത്തിയതുകൊണ്ടാണ് രാജ്യത്തെ ബഹിരാകാശ ഗവേഷണ പദ്ധതി വിജയകരമായതെന്ന് കസ്തൂരിരംഗന്‍ പറഞ്ഞു. ഒരു വിദ്യാഭ്യാസ ഉപഗ്രഹം വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് പദ്ധതിയുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X