മുഖ്യന്ത്രി ആന്റണിയേക്കാള്‍ മോശക്കാരനാവില്ല
തിരുവനന്തപുരം: ബദല്‍ സര്‍ക്കാരിന്റെ മുഖ്യമന്ത്രി എന്തായാലും ആന്റണിയേക്കാള്‍ മോശക്കാരനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍.
ഇക്കാര്യത്തില്‍ ആന്റണിക്ക് ഉത്കണ്ഠ വേണ്ട. ആന്റണിയേക്കാള്‍ മോശക്കാരനായ ആരെയും സിപിഎം പിന്താങ്ങില്ല- ഏത് ഹരിശ്ചന്ദ്രനെയാണ് സിപിഎം മുഖ്യമന്ത്രിയാക്കാന്‍ പോവുന്നതെന്ന ആന്റണിയുടെ ചോദ്യത്തിന് മറുപടിയായി അച്യുതാനന്ദന്‍ പറഞ്ഞു.
ആന്റണിയെ സിപിഎം കള്ളനായിട്ടല്ല കാണുന്നത്. കള്ളന് കഞ്ഞി വച്ചവനായാണ്. സമനില തെറ്റിയ മട്ടിലാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം വിളിച്ചത്. സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം പോളിറ്റ് ബ്യൂറോ അംഗീകരിച്ചുവെന്ന കണ്ടുപിടുത്തമാണ് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം എഴുന്നള്ളിച്ചത്.
ബിജെപിക്ക് ദാസ്യപണി ചെയ്യുകയാണ് ആന്റണി. കേന്ദ്രത്തില്‍ ഭക്ഷ്യമന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോള്‍ ആന്റണി അഴിമതി നടത്തിയെന്ന മട്ടിലാണ് പ്രധാനമന്ത്രിയായിരുന്ന റാവു പ്രസ്താവന നടത്തിയത്. സിപിഎമ്മിന് മുമ്പു ആന്റണിക്കെതിരെ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ തന്നെ ആരോപണം ഉന്നയിച്ചിരുന്നു- അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications