ഹാഷ്മി വധം: 10 പേര്‍ക്ക് ജീവപര്യന്തം
ദില്ലി: നാടകപ്രവര്‍ത്തകനും ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തകനുമായ സഫ്ദര്‍ ഹാഷ്മിയെ കൊലപ്പെടുത്തിയ കേസില്‍ 10 പേര്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.
ഗാസിയാബാദ് കോടതിയാണ് നവമ്പര്‍ അഞ്ച് ബുധനാഴ്ച ഈ വിധി പ്രഖ്യാപിച്ചത്. കൊല നടന്ന് 14 വര്‍ഷത്തിന് ശേഷമാണ് ഈ കേസില്‍ പ്രതികള്‍ ശിക്ഷിയ്ക്കപ്പെടുന്നത്. 1989 ജനവരി ഒന്നിന് ഗാസിയാബാദില്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തെരുവുനാടകം കളിയ്ക്കുമ്പോഴാണ് ഹാഷ്മിയെ അക്രമികള്‍ കൊലപ്പെടുത്തിയത്.
അന്നത്തെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുകേഷ് ശര്‍മ്മ ഉള്‍പ്പെടെ 10 പേര്‍ക്കാണ് ഇപ്പോള്‍ കോടതി ജീവപര്യന്തം നല്കിയിരിക്കുന്നത്. ഇതില്‍ രണ്ട് പേര്‍ വിചാരണയ്ക്കിടയില്‍ മരിച്ചു.












Click it and Unblock the Notifications