മലപ്പുറത്ത് വയര്‍ലെസ് കമ്പ്യൂട്ടര്‍ ശൃംഖല
ബാംഗ്ലൂര്‍: കമ്പ്യൂട്ടര്‍ സാക്ഷരതാപദ്ധതിയ്ക്ക് തുടക്കമിട്ട മലപ്പുറം ജില്ലയില്‍ വയര്‍ലെസ് കമ്പ്യൂട്ടര്‍ ശൃംഖല സ്ഥാപിയ്ക്കുന്നു. കഴിഞ്ഞ ദിവസം ബാംഗ്ലൂര്‍ ഐടി ഡോട്ട്കോമില്‍ പങ്കെടുക്കാനെത്തിയ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
രാജ്യത്തെ ഏറ്റവും വലിയ ഗ്രാമീണ വയര്‍ലെസ് കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്ക് നവമ്പര്‍ 11 മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും. വികസിത രാജ്യങ്ങളില്‍ വയര്‍ലെസ് വഴി ഇന്റര്‍നെറ്റ് സൗകര്യം നല്കുന്ന വയര്‍ലെസ് ഫിഡലിറ്റി സാങ്കേതികവിദ്യ തന്നെയാണ് മലപ്പുറത്തും ഉപയോഗിക്കുക. - മന്ത്രി പറഞ്ഞു.
മൂന്ന് കോടിയാണ് ഇതിന് മുതല്‍ മുടക്കുക. ജില്ലയിലെ 603 അക്ഷയ കിയോസ്കുകളെയും വയര്‍ലെസ് നെറ്റ്വര്‍ക്ക് വഴി ബന്ധിപ്പിയ്ക്കും. ടുലിപ് ഐടി സര്‍വീസസാണ് നെറ്റ്വര്‍ക്കിംഗ് ജോലികള്‍ ചെയ്യുന്നത്. പദ്ധതി പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഗ്രാമീണ ഓണ്‍ലൈന്‍ ബാങ്കിംഗ്, ഇ-ലേണിംഗ്, ടെലിമെഡിസിന്‍, ഓണ്‍ലൈന്‍ ടെക്നോളജി സെന്റര്‍, ഇ-പോസ്റ്, ടെലി ജോബ്സ് തുടങ്ങിയ സേവനങ്ങള്‍ മലപ്പുറത്തെ മുക്കിലും മൂലയിലും ലഭ്യമാകും. - മന്ത്രി പറഞ്ഞു.
അക്ഷയ പദ്ധതി പരീക്ഷണാടിസ്ഥാനത്തിലാണ് മലപ്പുറം ജില്ലയില്‍ നടപ്പാക്കുന്നത്. ഇത് വിജയിച്ചാല്‍ മറ്റ് ജില്ലകളിലേക്ക് രണ്ട് വര്‍ഷത്തിനകം വ്യാപിപ്പിയ്ക്കും. സത്യം, വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയ വന്‍ ഐടി കമ്പനികള്‍ കേരളത്തില്‍ വൈകാതെ പ്രവര്‍ത്തനം തുടങ്ങും. യുഡിഎഫ് സര്‍ക്കാരിന്റെ ഐടി നയങ്ങള്‍ക്ക് ഫലം കണ്ടുതുടങ്ങിയെന്നും മന്ത്രി പറഞ്ഞു. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ ഇന്‍ഫോപാര്‍ക്കുകള്‍ വൈകാതെ കമ്മീഷന്‍ ചെയ്യും. കൊച്ചിയിലെ 100 കോടി ചെലവിലുള്ള ഇന്‍ഫോപാര്‍ക്കിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകാറായി.
ഐടി വകുപ്പ് സെക്രട്ടറി അരുണാസുന്ദര്‍രാജ്, കൊച്ചിയിലെ ഇന്‍ഫോപാര്‍ക്ക് സിഇഒ കെ.ജി. ഗിരീഷ്ബാബു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications