വീരപ്പനെ വളഞ്ഞതായി സൂചന
ബാംഗ്ലൂര്‍: വനംകൊള്ളക്കാരന്‍ വീരപ്പനെ ദൗത്യസേന വളഞ്ഞതായി സൂചന. മുഖ്യമന്ത്രി എസ്. എം. കൃഷ്ണയാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് സൂചനകള്‍ നല്കിയത്.
വീരപ്പന്റെ നീക്കങ്ങള്‍ വ്യക്തമായും ദൗത്യസേനയുടെ നിയന്ത്രണത്തിലായതായും എസ്.എം. കൃഷ്ണ പറഞ്ഞു. വീരപ്പനെ പിടികൂടുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ക്കായി താന്‍ ഉടന്‍ തന്നെ വനാതിര്‍ത്തിയിലേക്ക് പോകുമെന്നും എസ്.എം. കൃഷ്ണ പറഞ്ഞു.
വീരപ്പനെ സേന ഒരു പ്രദേശത്ത് കുടുക്കിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ തമിഴ്നാട് സേനയുടെ സഹകരണത്തെ കൃഷ്ണ പ്രശംസിച്ചു.












Click it and Unblock the Notifications