Get Updates
Get notified of breaking news, exclusive insights, and must-see stories!

സഭാസമ്മേളന തീരുമാനം 12ന് : മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭാ സമ്മേളനം എന്നു ചേരുമെന്ന് അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു. നവമ്പര്‍ 12നാണ് അടുത്ത നിയമസഭ ചേരുന്നത്. അപ്പോള്‍ തീരുമാനമുണ്ടാകും. -മുഖ്യമന്ത്രി പറഞ്ഞു.

നവമ്പര്‍ അഞ്ച് ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വക്കം പുരുഷോത്തമനെ സ്പീക്കര്‍ സ്ഥാനത്തു നിന്ന് നീക്കണമെന്ന പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന പ്രതിപക്ഷത്തിന്റെ നിവേദനം സംബന്ധിച്ച് അടുത്ത മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.

വിശ്വാസ പ്രമേയം സംബന്ധിച്ചും അടുത്ത മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ആന്റണി പറഞ്ഞു. നിയമസഭ വിളിച്ചുചേര്‍ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്ത ശേഷമായിരിക്കും ഇത്തരം കാര്യങ്ങള്‍ പരിഗണിക്കുക.

തന്റെ മന്ത്രിസഭക്ക് ഭൂരിപക്ഷമുണ്ടെന്ന് തെളിയിക്കുമെന്ന് ആന്റണി ആവര്‍ത്തിച്ചു. ഈ സര്‍ക്കാര്‍ ഇപ്പോഴത്തെ നിലയില്‍ മുന്നോട്ടുപോയാല്‍ അധികാരത്തില്‍ തിരിച്ചെത്താനാവില്ലെന്ന് ബോധ്യമായതിനാലാണ് സിപിഎം സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നോക്കുന്നത്.

സര്‍ക്കാരിനെതിരെ വലിയ ദുഷ്പ്രചാരണമുണ്ടായിട്ടും കേരളത്തില്‍ രണ്ടര വര്‍ഷം കൊണ്ട് പുരോഗതിയുണ്ടായി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴത്തെ സാമ്പത്തികനിലയല്ല ഇപ്പോഴുള്ളത്. വ്യവസായമേഖലയില്‍ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+