ഐ ഗ്രൂപ്പ് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കും
തിരുവനന്തപുരം: ആന്റണി സര്‍ക്കാര്‍ ഭരണതലത്തില്‍ പരാജയപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തിരമായി നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെടുന്ന നിവേദനം ഐ ഗ്രൂപ്പ് ഗവര്‍ണര്‍ക്ക് നല്‍കും.
നിവേദനത്തില്‍ ഐ ഗ്രൂപ്പ് എം എല്‍ എമാര്‍ ഒപ്പിട്ടുതുടങ്ങി. കെ. കരുണാകരന്റെ തിരുവനന്തപുരത്തെ വീട്ടില്‍ എത്തിയാണ് എംഎല്‍എമാര്‍ നിവേദനത്തില്‍ ഒപ്പിടുന്നത്. നവമ്പര്‍ ആറ് വ്യാഴാഴ്ചയോടെ എംഎല്‍എമാരില്‍ നിന്നും ഒപ്പ് ശേഖരിക്കുന്നത് പൂര്‍ത്തിയാക്കുമെന്നാണ് അറിയുന്നത്.
ആന്റണി സര്‍ക്കാര്‍ ഏതൊക്കെ രംഗത്താണ് പരാജയപ്പെട്ടിരിക്കുന്നതെന്ന് നിവേദനത്തില്‍ വിശദമായി പറയുന്നുണ്ട്. മന്ത്രിമാരായ പി. ശങ്കരനും കടവൂര്‍ ശിവദാസനും നിവേദനത്തില്‍ അവസാനം മാത്രമേ ഒപ്പിടാന്‍ സാധ്യതയുള്ളൂ.
ആന്റണി സര്‍ക്കാരിനെ താഴെയിറക്കാനുള്ള നീക്കങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഐ ഗ്രൂപ്പ് ഗവര്‍ണര്‍ക്ക് നിവേദനം സമര്‍പ്പിക്കുന്നത്.












Click it and Unblock the Notifications