Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതുനേതാക്കള്‍ 6ന് ഗവര്‍ണറെ കാണും

തിരുവനന്തപുരം: വക്കം പുരുഷോത്തമനെ സ്പീക്കര്‍ സ്ഥാനത്തു നിന്ന് നീക്കം ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് നിയമസഭ വിളിച്ചുകൂട്ടണമെന്ന് ആവശ്യപ്പെട്ട് ഇടുതമുന്നണി നേതാക്കള്‍ നവമ്പര്‍ ആറ് വ്യാഴാഴ്ച ഗവര്‍ണറെ കാണും.

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ഇക്കാര്യം നവമ്പര്‍ അഞ്ച് ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. നിയമസഭ വിളിച്ചുകൂട്ടണമെന്ന നിവേദനം നല്‍കിയിട്ടും മുഖ്യമന്ത്രി അതിന് തയ്യാറാവാത്ത സാഹചര്യത്തിലാണ് ഗവര്‍ണറെ കാണുന്നതെന്ന് പിണറായി വ്യക്തമാക്കി.

ഇടതുമുന്നണി സര്‍ക്കാര്‍ രൂപീകരിയ്ക്കില്ല. ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങള്‍ക്ക് ധൃതിയാണെന്ന ആരോപണത്തില്‍ അടിസ്ഥാനമില്ല. ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നവരുടെ കൈയില്‍ തന്നെയായിരിക്കും അതിന്റെ കടിഞ്ഞാണ്‍- പിണറായി പറഞ്ഞു.

ഇതേ ആവശ്യം ഉന്നയിച്ച് ഗവര്‍ണറെ കാണുന്ന കാര്യം ഐ വിഭാഗം നേതാക്കളും ആലോചിയ്ക്കുന്നുണ്ട്. ഐ വിഭാഗവുമായി രഹസ്യമായി കൂടി ആലോചിച്ചാണ് ഇടതുമുന്നണി ഗവര്‍ണറെ കാണാന്‍ തീരുമാനിച്ചതെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+