മാറാട് പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം
തിരുവനന്തപുരം: 3.7 കോടിയുടെ മാറാട് വികസന പദ്ധതിക്ക് നവമ്പര്‍ അഞ്ച് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
കുടിവെള്ള പദ്ധതി (31.5 ലക്ഷം), വൈദ്യുതീകരണം (27 ലക്ഷം), കടല്‍ഭിത്തി നിര്‍മാണം (53 ലക്ഷം), തകര്‍ന്ന വീടുകളുടെ അറ്റകുറ്റപ്പണി (19.65 ലക്ഷം) എന്നിവ ഉള്‍പ്പെട്ടതാണ് പദ്ധതിയെന്ന് നവമ്പര്‍ അഞ്ച് ബുധനാഴ്ച മന്ത്രിസഭായോഗത്തിന് യോഗം മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു. മാറാട് പുനരധിവാസം സംബന്ധിച്ച ധാരണയുടെ ഭാഗമാണ് വികസനപദ്ധതി.
ക്ഷേമ, വികസന പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കണമെന്ന് ബന്ധപ്പെട്ട വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുടുംബശ്രീ പദ്ധതികളുടെ കീഴിലായി മാറാട്ടെ 300 സ്ത്രീകള്‍ക്ക് ജോലി നല്‍കാന്‍ കുടുംബശ്രീ ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കിള്ളിയിലെ പൊലീസ് അതിക്രമം സംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷന്‍ അംഗങ്ങള്‍ വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ നല്‍കിയ സാഹചര്യത്തില്‍ പുതിയ റിപ്പോര്‍ട്ട് നല്‍കാന്‍ നിയമസെക്രട്ടറിയോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിയമസെക്രട്ടറിയോട് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനം താത്കാലികമായി ഏറ്റെടുക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications