കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വാസവോട്ട് തേടുന്നതിനെതിരെ മുരളി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വിശ്വാസവോട്ട് തേടാനാണ് നീക്കമെങ്കില്‍ അതുകൊണ്ടുണ്ടാവുന്ന ഭവിഷ്യത്തുകള്‍ക്ക് മുഖ്യമന്ത്രി എ. കെ. ആന്റണി മാത്രമായിരിക്കും ഉത്തരവാദിയെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.

വിശ്വാസവോട്ട് തേടാനാണ് തീരുമാനിക്കുന്നതെങ്കില്‍ പാര്‍ട്ടിയില്‍ ഒരു പിളര്‍പ്പുണ്ടാവുന്നതുള്‍പ്പെടെ എന്തും സംഭവിക്കാവുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുക. ഇതിനൊക്കെ ആന്റണിക്ക് മാത്രമായിരിക്കും ഉത്തരവാദിത്തം.

ഐ ഗ്രൂപ്പ് നേതൃമാറ്റം വേണമെന്ന ആവശ്യമുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ തുറന്ന മനസോടെ പരിശോധിച്ച് പ്രശ്നം പരിഹരിക്കേണ്ടത് ഹൈക്കമാന്റാണ്. പ്രശ്നം പരിഹരിക്കുന്നതു സംബന്ധിച്ച് കേന്ദ്രനേതൃത്വത്തില്‍ നിന്നും അത്തരമൊരുറപ്പും ഇതുവരെയുണ്ടായിട്ടില്ല. -- മുരളി പറഞ്ഞു.

ചില സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ ഒന്നിന് ശേഷം ഹൈക്കമാന്റ് എന്താണ് ചെയ്യാന്‍ പോവുന്നത്? നേതൃമാറ്റം പരിഗണിക്കുന്നില്ലെന്ന് നേതാക്കള്‍ ആവര്‍ത്തിച്ചുപറയുന്നതെന്തു കൊണ്ടാണെന്ന് മുരളി ചോദിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X