കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണിയെ താഴെയിറക്കും: സുര്‍ജിത്

  • By Staff
Google Oneindia Malayalam News

ആന്റണിയെ താഴെയിറക്കും: സുര്‍ജിത്
നവമ്പര്‍ 05, 2003

ദില്ലി: ആന്റണി സര്‍ക്കാരിനെ താഴെയിറക്കാനുള്ള അവസരം സിപിഎം പാഴാക്കില്ലെന്ന് സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിംഗ് സുര്‍ജിത്.

ആന്റണിക്കെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം തന്നെ മുന്നോട്ടുവന്നിരിക്കെ സര്‍ക്കാരിനെ താഴെയിറക്കാനുള്ള നീക്കത്തിന്റെ പേരില്‍ അദ്ദേഹം സിപിഎമ്മിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സിപിഎം ശ്രമിക്കില്ല. പുതുതായി നിലവില്‍ വരുന്ന സര്‍ക്കാരിന് പ്രശ്നാധിഷ്ഠിത പിന്തുണ നല്‍കും. - സുര്‍ജിത് പറഞ്ഞു.

ആന്റണി സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് പിന്തിരിയണമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി തന്നോട് ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണ്. കേരളത്തിലെ പ്രശ്നങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നെങ്കില്‍ നേരത്തെ തന്നെ ഹൈക്കമാന്റ് പ്രശ്നം പരിഹരിക്കുമായിരുന്നു. - സുര്‍ജിത് ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X