വികെഎന്നിന്റെ നിലയില്‍ മാറ്റമില്ല
തൃശൂര്‍: സാഹിത്യകാരന്‍ വികെഎന്നിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളെജില്‍ പ്രത്യേക ചികിത്സാവിഭാഗത്തിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹം.
ന്യൂറോളജിസ്റ് ഡോ. തോമസ് ഐപ്പാണ് പ്രധാന ചികിത്സകന്‍. വികെഎന്‍ വളരെ ക്ഷീണിതനാണ്. പലപ്പോഴും ഓര്‍മ്മ നഷ്ടപ്പെടുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ക്ഷീണം അകറ്റാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനുമാണ് ഇപ്പോള്‍ ശ്രമിച്ചു വരുന്നത്. വികെഎന്നിന് പരമാവധി മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതിന് ഡോ. പ്രവീണ്‍ലാല്‍ കണ്‍വീനറായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications