മുരളി രാജിവയ്ക്കണം: യൂത്ത് കോണ്‍ഗ്രസ്
കോഴിക്കോട്: പദവിക്ക് ചേരാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന കെ. മുരളീധരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി. സിദ്ദിക്കി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സിപിഎമ്മുമായി സഹകരിച്ച് യുഡിഎഫ് സര്‍ക്കാരിനെതിരെ ഗൂഢനീക്കം നടത്തുകയാണ് മുരളീധരന്‍. ഈ സാഹചര്യത്തില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതിന് അദ്ദേഹത്തിന് ധാര്‍മികമായ അവകാശമില്ല.
ആന്റണി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രതിപക്ഷത്തെ മുരളി സഹായിക്കുന്നത് നിര്‍ഭാഗ്യകരമാണ്. സിപിഎം വക്താവിനെ പോലെയാണ് അദ്ദേഹം പെരുമാറുന്നത്. കെപിസിസി ഓഫീസ് സിപിഎമ്മിന്റെ തീരുമാനങ്ങള്‍ എടുക്കുന്ന കേന്ദ്രമായി തീര്‍ന്നിരിക്കുന്നു.
മുരളീധരന്റെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായി എതിര്‍ക്കും. ഡിസംബര്‍ രണ്ടിന് യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ കണ്‍വെന്‍ഷന്‍ നടക്കും.












Click it and Unblock the Notifications